കരിപ്പൂർ വിമാനത്താവളം
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ CBI യും DRI യും കഴിഞ്ഞ വർഷം നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ തുടർനടപടിയായി 10 ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
2022 ജനുവരി 12 പുലർച്ചയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ.യുടെയും ഡി.ആര്‍.ഐയുടെയും സംയുക്ത റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്ന് പത്തംഗ സംഘം മിന്നൽ പരിശോധന നടത്തിയത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം അന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉള്‍പ്പെടെ സി.ബി.ഐ സംഘം വാങ്ങിവെച്ചായിരുന്നു പരിശോധന.
സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു
ആശ എസ് – (സൂപ്രണ്ട്)
ഗണപതി പോറ്റി- (സൂപ്രണ്ട്)
യോഗേഷ്- (ഇൻസ്‌പെക്ടർ)
യാസർ അറാഫത്ത് -(ഇൻസ്‌പെക്ടർ)
സുധീർ കുമാർ- (ഇൻസ്‌പെക്ടർ)
നരേഷ് ഗുലിയ – (ഇൻസ്‌പെക്ടർ)
മിനിമോൾ – (ഇൻസ്‌പെക്ടർ)
അശോകൻ- (എച് എച് )
ഫ്രാൻസിസ്- (എച് എച് )
സത്യമേന്ദ്ര സിംഗ് – (സൂപ്രണ്ട്) (രണ്ട് ഇൻക്രിമെന്റുകൾ കുറച്ചു)
കെ.എം. ജോസ്- (സൂപ്രണ്ട്) (സർവീസിൽ നിന്ന് വിരമിച്ചു)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…