വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). ലോകമാകമാനം 1.14 കോടി ജനങ്ങളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ഒരു ദിവസം മാത്രം 1.89 ലക്ഷം കേസുകളാണ് ലോകമാകമാനം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4489 പുതിയ മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബ്രസീലിലാണ്. 1111 പേര്‍.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 29.36 ലക്ഷം പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1.32 ലക്ഷം പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64,365 പേരാണ് കോവിഡ് ബാധിച്ച് ബ്രസീലില്‍ ഇതുവരെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യ ഇന്ത്യയേക്കാള്‍ മുന്‍പിലാണെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇന്ത്യയിലാണ് 19,279.
റഷ്യയില്‍ 10,027 പേരാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയില്‍ 6.75 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലാവട്ടെ 6.74 ലക്ഷം പേര്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണഇക്കൂറിനിടെ 24,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഒമ്പത് മണിയോടെയുണ്ടാകും.
ദക്ഷിണാഫ്രിക്കയില്‍ 24 മണിക്കൂറിനിടെ 10,000 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മെക്‌സിക്കോയില്‍ മരണസംഖ്യ 30,000 കടന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഖാന പ്രസിഡന്റ് സ്വയം ഐസൊലേഷനില്‍ പോയി.
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…
ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…