മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മിന്നും ഫോം തുടരുന്ന രോഹിത് ശര്‍മയ്ക്കു രണ്ടാം സെഞ്ചുറി. രോഹിതിന്റെ (104*) സെഞ്ചുറിയുടെ ബലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 32 ഓവറില്‍ ഒരു വിക്കറ്റിന് 187 റണ്‍സ് എന്ന നിലയില്‍ മുന്നേറുകയാണ്. 87 പന്ത് ഇതുവരെ നേരിട്ട രോഹിതിന്റെ ബാറ്റില്‍നിന്നും ഒമ്പത് ഫോറും മൂന്നു സിക്‌സറുകളും പിറന്നു. മെല്ലെ തുടങ്ങി കത്തിക്കയറുകയായിരുന്നു രോഹിത്.
ഓപ്പണര്‍ കെ.എല്‍ രാഹുലിനെയാണ് (57) ഇന്ത്യക്ക് നഷ്ടമായത്. 78 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. രോഹിതും രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 136 റണ്‍സാണ് ചേര്‍ത്തത്. വഹാബ് റിയാസിന്റെ പന്തില്‍ ബാബര്‍ അസം പിടിച്ചാണ് രാഹുല്‍ പുറത്തായത്. രോഹിതിനു കൂട്ടായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് (20) ക്രീസില്‍.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത് സെഞ്ചുറി നേടിയിരുന്നു. 144 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെനിന്നു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി നേടുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…