ഫുട്ബോൾ ലോകകപ്പ് ട്രോഫി
മെല്‍ബണ്‍: 2022ലെ ഖത്തർ ലോകകപ്പിന് ശേഷം മറ്റൊരു ലോകകപ്പ് കൂടി അറേബ്യൻ മണ്ണിലെത്തുന്നു. 2034-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം സൗദി അറേബ്യയ്ക്ക് ലഭിച്ചേക്കും. 2034-ലെ ലോകകപ്പ് വേദിക്കായി ഏഷ്യ- ഓഷ്യാന മേഖലയിലെ രാജ്യങ്ങളെയാണ് പരിഗണിക്കുന്നതെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. മേഖലയിൽ നിന്ന് സൗദിക്ക് പുറമെ വേദിക്കായി മത്സരിച്ചിരുന്ന ഓസ്‌ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്. 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി ഫുട്‌ബോള്‍ ഓസ്‌ട്രേലിയ അറിയിച്ചു.
2034-ലെ ലോകകപ്പിന് പകരം 2026-ലെ വനിതാ ഏഷ്യന്‍ കപ്പിനും 2029-ലെ ക്ലബ്ബ് ലോകകപ്പിനുമുള്ള വേദിക്കായി ശ്രമം നടത്താനാണ് ഫുട്‌ബോള്‍ ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നതെന്ന് സിഇഒ ജെയിംസ് ജോണ്‍സണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയ പിന്‍വാങ്ങിയ സാഹചര്യത്തില്‍ സൗദിയെ പിന്തുണയ്ക്കാനാണ് എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) അംഗങ്ങളുടെ തീരുമാനം. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷത്തെ ഫിഫ കോണ്‍ഗ്രസിലായിരിക്കും ഉണ്ടാകുക.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…