പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : തൻ്റെ 75-ാം പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി രാഷ്ട്രത്തലവൻമാർ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നിരുന്നു. ഇതിന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം നന്ദി പറഞ്ഞു. ഭാരതവും ഈ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും പ്രാധാന്യം പ്രധാനമന്ത്രി തൻ്റെ മറുപടികളിൽ ഊന്നിപ്പറഞ്ഞു.
ആശംസകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇങ്ങനെ
ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി:
“താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി, പ്രസിഡന്റ് അലി. ഇന്ത്യയും ഗയാനയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും പ്രതിഫലനമാണ് താങ്കളുടെ ഊഷ്മളമായ ഈ വാക്കുകൾ.”
ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ:
“താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി, പ്രധാനമന്ത്രി ലക്സൺ. നമ്മുടെ സൗഹൃദം ഞാൻ ഏറെ വിലമതിക്കുന്നു. വികസിത ഭാരതം 2047 എന്ന ഭാരതത്തിന്റെ യാത്രയിലെ ഒരു പ്രധാന പങ്കാളിയാണ് ന്യൂസിലാൻഡ്.”
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് :
“എൻ്റെ സുഹൃത്ത്, പ്രധാനമന്ത്രി ആൽബനീസ്, താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തവും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.”
ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ:
“താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി, പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ. ഭൂട്ടാനുമായുള്ള നമ്മുടെ പ്രത്യേക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി താങ്കളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.”
ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്കെറിറ്റ്:
“താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി, പ്രധാനമന്ത്രി സ്കെറിറ്റ്. കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുമായി നിലനിൽക്കുന്ന സൗഹൃദവും ഐക്യദാർഢ്യവും ഭാരതവും ഏറെ വിലമതിക്കുന്നു.”
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…