world-mental-day
ഇന്ന് ലോക മാനസികാരോഗ്യ ദിനം. കൊറോണ മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടാണ് 2022 ലെ ലോക മാനസികാരോഗ്യ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ദിവസം മാനസികാരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത് . ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര തലത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക വിഭ്രാന്തിയുടെ ഇരയാണ്. ഈ വര്‍ഷം ‘ലോക മാനസികാരോഗ്യ ദിന’ത്തില്‍ ആളുകളെ വീണ്ടും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയുടെ പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ ലോകത്താകമാനം 7,03,000 പേര്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ 58 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. 20 വയസിനും 35 വയസിനും ഇടയിലുള്ള യുവാക്കളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നതെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. അവരുടെ എണ്ണം 60,000 നു മുകളിലാണ്. അവരില്‍ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന യുവാക്കളാണ്.
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…