Saturday, May 18, 2024
spot_img

ഇന്ന് ലോക മാനസികാരോഗ്യ ദിനം ; മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയുടെ പ്രധാന കാരണം; കൊറോണ മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്

ഇന്ന് ലോക മാനസികാരോഗ്യ ദിനം. കൊറോണ മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടാണ് 2022 ലെ ലോക മാനസികാരോഗ്യ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ദിവസം മാനസികാരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത് . ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര തലത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക വിഭ്രാന്തിയുടെ ഇരയാണ്. ഈ വര്‍ഷം ‘ലോക മാനസികാരോഗ്യ ദിന’ത്തില്‍ ആളുകളെ വീണ്ടും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയുടെ പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ ലോകത്താകമാനം 7,03,000 പേര്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ 58 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. 20 വയസിനും 35 വയസിനും ഇടയിലുള്ള യുവാക്കളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നതെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. അവരുടെ എണ്ണം 60,000 നു മുകളിലാണ്. അവരില്‍ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന യുവാക്കളാണ്.

Related Articles

Latest Articles