വാര്‍ത്ത അറിയാത്ത ഒരു ദിവസത്തെ കുറിച്ച് മലയാളിക്ക് ഇന്ന് ചിന്തിക്കാന്‍ സാധ്യമല്ല. ശരാശരി മലയാളിയുടെ ജീവിതത്തില്‍ മാദ്ധ്യമങ്ങള്‍ ജീവവായുവിന്റത്രയും പ്രധാനമായി കഴിഞ്ഞു. പത്രം, റേഡിയോ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റും ഇന്ന് വാര്‍ത്തകള്‍ അവരുടെ മുന്നിലെത്തുന്നു.
1993 മുതൽ എല്ലാവർഷവും മേയ് 3 ലോക മാദ്ധ്യമ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും ആദരവ് അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.
മാദ്ധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്ന സമൂഹത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യവും പ്രധാനമാണ്. ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങള്‍ മെയ് 3ന് ലോകമാദ്ധ്യമ സ്വാതന്ത്ര്യദിനമായി ആചരിക്കുകയാണ്.മനുഷ്യരാശിയുടെ പുരോഗതിക്കും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും സ്വതന്ത്രമായ മാദ്ധ്യമങ്ങളുടെ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള 1991ലെ വിന്‍ഡ് ഹോക്ക് പ്രഖ്യാപനത്തിലൂടെയാണ് ലോക മാദ്ധ്യമ സ്വതന്ത്ര്യ ദിനാചരണം ആരംഭിക്കുന്നത്.
അറിയാനും അറിയിക്കാനുമുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ അഭിനിവേശം നിലനില്‍ക്കുന്നിടത്തോളം കാലം മാദ്ധ്യമസ്വാതന്ത്ര്യത്തിന് അതിന്റേതായ നിലനില്‍പ്പും പ്രസക്തിയുണ്ടാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. എന്നിരുന്നാലും അഭിപ്രായസ്വാതന്ത്ര്യമെന്ന അവകാശത്തിനെ മെരുക്കാന്‍ പലയിടങ്ങളില്‍ നിന്നും കൂട്ടായ ആക്രമണം നടത്തുന്ന ശക്തികള്‍ക്ക് മുന്നില്‍ ചെറുത്ത് നില്‍പ്പിന്റെ ഒരു കോട്ടതന്നെ നാം കെട്ടേണ്ടിയിരിക്കുന്നു. അറിയാനും അറിയിക്കാനുമുള്ള മനുഷ്യന്‍റെ അടിസ്ഥാനമായ വാഞ്ജ നിലനില്‍ക്കുന്നി ടത്തോളം കാലം മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ സ്വാതന്ത്ര്യത്തിനും പ്രസക്തിയുണ്ടാകും.
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…