ഗംഗാ വിലാസ് കപ്പൽ
ജലപാതകളുടെ നവീകരണത്തിലൂടെയും അവയുടെ വികാസത്തിലൂടെയും ക്രൂയിസ് ടൂറിസ്റ്റ് വ്യവസായം എന്ന പുത്തൻ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ഇന്ത്യയും. ഇതിനു നാന്ദി കുറിച്ച് കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ്, ഗംഗാ നദിയിലെ വാരണാസിയിൽ നിന്ന് ബ്രഹ്മപുത്ര നദിയിലെ ദിബ്രുഗഡിലേക്കുള്ള യാത്ര ജനുവരി 10 ന് ആരംഭിക്കും. 2,300 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിലൂടെ ഓരോ യാത്രക്കാരനും താണ്ടുന്നത്. 50 ദിവസങ്ങൾ കൊണ്ട് ഗംഗ-ഭാഗീരഥി-ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെ ആഡംബര കപ്പൽ കടന്നുപോകും.
2020-ൽ ആരംഭിക്കാനിരുന്ന യാത്ര കോവിഡ് മഹാമാരി മൂലം നീണ്ടുപോകുകയായിരുന്നു. 18 സ്യൂട്ടുകളും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ഒരു അത്യാഡംബര കപ്പലാണ് ഗംഗാ വിലാസ്. കപ്പലിൽ ഒരു ആഡംബര ഭക്ഷണശാല, സ്പാ, സൺഡെക്ക് എന്നിവയുണ്ട്. മെയിൻ ഡെക്കിലെ 40 സീറ്റുകളുള്ള റെസ്റ്റോറന്റിൽ കോണ്ടിനെന്റൽ, ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ബുഫെ കൗണ്ടറുകൾ സജീകരിച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ നിലയിൽ ഒരു ബാറും ഒരുക്കിയിട്ടുണ്ട്.
ഗംഗാ വിലാസ് ക്രൂയിസിലുള്ള വിനോദസഞ്ചാരികള്‍ക്ക് വാരണാസി മുതല്‍ ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നും ഹിന്ദുമതത്തിന്റെ പ്രധാന സ്ഥലവും ബുദ്ധവിഹാരമായ വിക്രമശില വരെയുള്ള ഇന്ത്യന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും. സോനാര്‍ഗാവ്, അറുപത് ഡോം മസ്ജിദ് എന്നിവ ഉള്‍പ്പെടെ ബംഗ്ലാദേശില്‍, ചരിത്രപരമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങളും കപ്പൽ സന്ദർശിക്കും
ഗംഗ നദിയിലെ വാരണാസിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസിന്റെ ടിക്കറ്റ് നിരക്ക് എത്രയാണെന്ന് കൃത്യമായി ഇത് വരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ യാത്രയൊരുക്കുന്ന കമ്പനിയായ അന്താരയുടെ “ഇൻക്രെഡിബിൾ ബനാറസ്” എന്ന പാക്കേജിന്റെ നിരക്ക് 1,12,000 രൂപ മുതലാണ് ആരംഭിക്കുന്നത് .
യാത്ര തുടങ്ങുന്നതിന് മുമ്പ് 32 സ്വിസ് അതിഥികളുമായി ഗംഗാ വിലാസ് കൊല്‍ക്കത്തയില്‍ നിന്ന് കാശിയിലെത്തും. 2022 ഡിസംബര്‍ 22-ന് കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ച കപ്പൽ 2023 ജനുവരി 10-ന് കാശിയിലെത്തും. ഇവിടുത്തെ മതപരവും ആത്മീയവുമായ സ്ഥലങ്ങള്‍ കാണാനും പ്രാദേശിക രുചികള്‍ ആസ്വദിക്കാനും യാത്രക്കാര്‍ക്ക് അവസരമുണ്ട്.
ഓരോ സ്യൂട്ടിനും 38 ലക്ഷം രൂപ നൽകിയ സ്വിസ് ടൂറിസ്റ്റുകൾക്ക് അടുത്ത രണ്ട് വർഷത്തേക്ക് എല്ലാ ടിക്കറ്റുകളും വിറ്റതിനാലാണ് വില പരസ്യപ്പെടുത്തതെന്ന് ആന്റാര ലക്ഷ്വറി റിവർ ക്രൂയിസിന്റെ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് ഇന്ത്യ ഡയറക്ടർ കാഷിഫ് സിദ്ദിഖി പറഞ്ഞു.
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…