A fire broke out from an ironing box; a fire broke out in a two-storey building of an ornamental company in the capital; the damage was around 10 lakhs!
തിരുവനന്തപുരം:ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്ന്, അലങ്കാര സ്ഥാപനത്തിന് വന്‍ നാശ നഷ്ടം.വഞ്ചിയൂർ കോടതിക്കടുത്തുള്ള ചിറക്കുളം റോഡിൽ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആൻഡ് സിൽക്സിന്റെ ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനം പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൽ ആണ് തീപിടിച്ചത്.ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ അംഗ്നിശമന സേന തീ കെടുത്തി.
തുണി ഇസ്തിരി ഇടുന്ന പെട്ടി അമിതമായി ചൂടായതിനെ തുടർന്ന് തീ പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ നാല് ഫയർ ടെൻഡറുകളുടെ സഹായത്തോടെ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്തിയത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തീപിടിത്തതില്‍ കത്തിനശിച്ചിട്ടുണ്ട്.
തയ്യൽ മെഷീനുകൾ, ഓവർലാബ് മെഷീനുകൾ, ബട്ടൻ ഹോൾ മെഷീൻ, ബട്ടൻ തുന്നൽ മെഷീൻ, എസി, ഇൻവെർട്ടർ, ബാറ്ററി, ഇസ്ത്തിരിപെട്ടികൾ, തുണി റോൾ, തുണി മെറ്റീരിയലുകൾ, സീക്കൻസ്, ബട്ടൺ, നൂൽ അനുബന്ധ സാധനങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. തീപിടിതത്തില്‍ 10 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…