Kerala

കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീൻ ഭക്ഷണത്തിൽ പുഴു, ഈച്ച,കോഴിത്തൂവല്‍, സ്ക്രൂ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും കണ്ടെത്തിയതായി പരാതി. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തില്‍ വന്‍ തുക ഈടാക്കുന്ന മാനേജ്മെന്‍റ് വൃത്തിഹീനമായ രീതിയിലാണ് കാന്‍റീന്‍ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

സ്ക്രൂ, പുഴു, ഈച്ച,കോഴിത്തൂവല്‍ ഇതെല്ലാം മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് കിട്ടിയതാണ്. ഇതിന് മുൻപും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. അന്നം മുടക്കിയ സകല മാലിന്യങ്ങളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അപ്പപ്പോൾ തന്നെ കൃത്യമായി എടുത്തുവച്ചു. പലവട്ടം മാനേജ്മെന്റിന് പരാതിയും നല്‍കി. ഓരോ തവണയും മാനേജ്‌മെന്റിനോട് പരാതിപ്പെടുമ്പോള്‍ പരിഹരിക്കാമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. സഹികട്ടാണ് ഒടുവില്‍ സമരത്തിനിറങ്ങിയത്. കോളജിലെ അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിളാണ് പ്രധാന ഓഫീസിനു മുന്നില്‍ മണിക്കൂറുകളോളം സമരം നടത്തിയത്.

ഓരോ വിദ്യാര്‍ത്ഥിയും ഭക്ഷണത്തിനായി അടയ്ക്കുന്നത് പ്രതിമാസം 5500 രൂപയാണ്. ഫീസ് കൃത്യമായി ചോദിച്ച് വാങ്ങുന്ന മാനേജ്മെന്‍റ് ഭക്ഷണത്തിന്‍റെ നിലവാരം ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമല്ല, കുട്ടികള്‍ തെളിവു സഹിതം നല്‍കുന്ന പരാതി കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഇതിനെ പല കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികില്‍സ തേടേണ്ടിയും വന്നു. ഇക്കഴിഞ്ഞ 30 ന് ഭക്ഷണത്തില്‍ നിന്ന് പുഴു കിട്ടിയതിനെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണി വരെ വിദ്യാര്‍ത്ഥികല്‍ കോളജിന് മുന്നില്‍ സമരം നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് മാനേജ്മെന്‍റ് ഉറപ്പ് നല്‍കിയതല്ലാതെ യാതൊന്നുമുണ്ടായില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെക്കുറിച്ചോ വിദ്യാര്‍ത്ഥികള്‍ തെളിവു സഹിതം ഉന്നയിക്കുന്ന ഈ പരാതിയെക്കുറിച്ചോ കെഎംസിടി മാനേജ്മെന്‍റ് നടപടിയെടുത്തിട്ടില്ല.

admin

Recent Posts

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

3 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

3 hours ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

4 hours ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

4 hours ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

4 hours ago

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…

5 hours ago