കോഴിക്കോട് ജില്ലയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി ആശങ്ക. മഞ്ഞപ്പിത്തം ബാധിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരി മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് മൂന്നാഴ്ചയായി ചികിത്സയിലിരിക്കെയാണ് ജീവനക്കാരിയായ മേഘ്ന ഇന്ന് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ
ജില്ലയിൽ 46 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതിൽ കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് വിവരം.
മല മൂത്ര വിസർജനത്തിലൂടെയും വായുവിലൂടെയും പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട മഞ്ഞപ്പിത്തമാണ് ജില്ലയിൽ വ്യാപിക്കുന്നത്. രോഗബാധിതനായാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ രണ്ടാഴ്ച മുതൽ ഒരു മാസംവരെ എടുക്കും. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുന്നേ രോഗാണു മറ്റുള്ളവരിലേക്കു പകരും എന്നതാണ് ഇതിനെ കൂടുതൽ മാരകമാക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…