ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കരക്കെത്തിച്ചപ്പോൾ
ബോസ്റ്റണ്‍: ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ പൊട്ടിത്തെറിച്ച ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിച്ചു. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്. അതെ സമയം അപകടത്തിൽ മരിച്ച യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ഇതിനായി തിരച്ചിൽ തുടരുകയാണ്.
പ്രശസ്ത പാക് വ്യവസായി ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് , യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു അന്തർവാഹിനിയിലെ യാത്രക്കാർ ഇവർ അപകടത്തിൽ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്നും 1600 അടി മാത്രം അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 18-ന് നടന്ന അപകടത്തെപ്പറ്റി അമേരിക്ക, കാനഡ, ഫ്രാന്‍സ്, ബ്രിട്ടൺ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…