ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിൽ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം മെച്ചപ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നത് ലോകത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും ഉതകുമെന്നും അതിർത്തി മേഖലയിൽ ശാന്തവും സമാധാനവും ഉണ്ടാകണമെന്നും ചർച്ചയിൽ ഷി ജിന്‍പിംഗ് വ്യക്തമാക്കി.ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള താൽപ്പര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്നും അതിർത്തി പ്രശ്നം ശരിയായി കൈകാര്യം ചെയ്യണമെന്നും അങ്ങനെ “അതിർത്തി മേഖലയില്‍ ശാന്തതയും സമാധാനവും സംയുക്തമായി സംരക്ഷിക്കാന്‍ കഴിയുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബ്രിക്‌സ് ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കയിൽ വേദി പങ്കിടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഒപ്പം നടക്കുന്നതും ഹ്രസ്വ സംഭാഷണം നടത്തുന്നതും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഹ്രസ്വ കൂടിക്കാഴ്ചയിൽ, ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളുടെ പടിഞ്ഞാറൻ സെക്ടറിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങിനെ അറിയിച്ചതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…