കാണ്‍പൂര്‍: ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് യോഗി ഖട്ടംപുരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിന്‍സിയെന്നാണ്. രാഹുലും പ്രിയങ്കയും ധൈര്യമുണ്ടെങ്കില്‍ അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു.
രാഹുലിന്‍റെ സത്യവാങ് മൂലത്തില്‍ രാഹുല്‍ഗാന്ധി തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിന്‍സി എന്ന പേരില്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരം സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചന്നും വിദ്യാഭ്യാസ യോഗ്യതയായി കാണിച്ച കേംബ്രിഡ്ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡെവലപ്മെന്‍റ് എക്കണോമിക്സിലെ എംഫിലിൽ രാഹുല്‍ വിന്‍സിയെന്ന പേരിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. .
ധ്രുവ് ലാല്‍ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിശോധന നടത്തും. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയിലും ആരോപണമുണ്ട്. പരാതിയെക്കുറിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…