India

അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം സന്ദർശിച്ച് യോഗി ആദിത്യനാഥ്;ചിത്രങ്ങൾ പങ്കുവെച്ച് യുപി മുഖ്യമന്ത്രി

അയോദ്ധ്യ:നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അയോദ്ധ്യയിലെ ശ്രീരാംനാം സ്തൂപവും ശ്രീരാംലാല ഭവനും ഇന്നത്തെ സന്ദർശനത്തിനിടെ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

അതിവേഗമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രനിർമ്മാണം വരുന്ന ജനുവരി ഒന്നിന് പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. 70 ശതമാനത്തോളം പണി പൂർത്തിയായതായണ് ട്രഷറർ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് സൂചിപ്പിച്ചത്. 160 അടിയിലധികം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. 2.7 ഏക്കർ ഭൂമിയിലാകും പുണ്യക്ഷേത്രം സ്ഥിതി ചെയ്യുക. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ആരാധനാലയമായി ശ്രീരാമ ജന്മഭൂമി ക്ഷേത്രം മാറും.

anaswara baburaj

Recent Posts

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

57 mins ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

2 hours ago

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…

2 hours ago