India

കോൺഗ്രസ്സിന് വോട്ട് ചെയ്താല്‍ തീവ്രവാദം ശക്തിപ്പെടുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വോട്ട് ചെയ്താല്‍ തീവ്രവാദം ശക്തിപ്പെടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺ​ഗ്രസിന് വോട്ട് ചെയ്യുന്നത് നക്സലിസം ശക്തിപ്പെടുന്നതിനും സൈന്യത്തെ വേർത്തിരിക്കുന്നതിനും വികസനം തടസപ്പെടുന്നതിനും കാരണമാകുമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥി എസ് കുമാറിന് പിന്തുണയുമായി തെലങ്കാനയിലെ പെഡപ്പള്ളിയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെലുങ്കാന രാഷ്ട്ര സമിതിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ ശക്തിപ്പെടുന്നത് എഐഎംഐഎം നേതാവ് അസ്സാദുദ്ദീൻ ഒവൈസിയുടെ കരങ്ങളാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയെയാണ് വോട്ടർമാർ തെരഞ്ഞെടുക്കുന്നതെങ്കിൽ രാജ്യത്തിന്റെ സമഗ്ര വികസനം, സമൃദ്ധി എന്നിവ പാർട്ടി ഉറപ്പുവരുത്തുമെന്നും ഇന്ത്യയെ ഒരു വൻശക്തിയായി നിലനിർത്തുമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

കോൺഗ്രസ്, ടിആർഎസ് എന്നീ രാഷ്ട്രീയ പാർട്ടികളെ ‘ദേശവിരുദ്ധർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളെ ഇരുപാർട്ടികളും പിന്തുണയ്ക്കുന്നുണ്ട്. തെലങ്കാനയിലെ കോൺ​ഗ്രസിന്റേയും എഐഎംഐഎമ്മിന്റേയും സഖ്യകക്ഷികൾ രാജ്യ സുരക്ഷയ്ക്കും തെലുങ്കാനയ്ക്കും ഗുരുതര ഭീഷണി ഉയർത്തും.

കഴിഞ്ഞ യുപിഎ സർക്കാർ ഭീകരവാദികൾക്ക് ബിരിയാണിയാണ് വിളമ്പി കൊടുത്തത്. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഭീകരാക്രമണത്തിനെതിരെ ബുള്ളറ്റ് കൊണ്ടാണ് മറുപടി പറഞ്ഞത്. ഭീകരർക്ക് ഉത്തരം നൽകാൻ ബുള്ളറ്റുകൾ കൊണ്ട് മാത്രമേ കഴിയുകയുള്ളുവെന്ന് കാണിച്ച് കൊടുത്തത് ബിജെപി നേതാക്കളാണ്. തീവ്രവാദികൾക്കെതിരെ ആക്രമണം നടത്തുന്നതിൽ യുപിഎ സർക്കാർ പരാജയപ്പെട്ടിരുന്നെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Anandhu Ajitha

Recent Posts

എം എഫ് ഹുസൈന് അവാർഡ് നൽകിയപ്പോൾ തോന്നാത്ത വൃണം ആണോ ഇപ്പോൾ???

എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…

12 minutes ago

സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ! രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം ; ഉടൻ കേസ് എടുത്തേക്കും

കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…

22 minutes ago

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്!ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…

32 minutes ago

ജിഹാദ് വിജയിച്ചാൽ സ്ത്രീകൾ അടിമകളാണ്

ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…

1 hour ago

‘ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി’; കെടിയു വൈസ് ചാൻസിലറായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…

2 hours ago

മ്യാന്മാർ സമരങ്ങളുടെ നായിക ജയിലിൽ കൊല്ലപ്പെട്ടെന്ന് സൂചന നൽകി ബന്ധുക്കൾ | AUNG SAN SUU KYI

പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…

3 hours ago