Featured

ജാവേദിന്റെ വീട്ടില്‍ നിന്ന് തോക്ക് അടക്കം നിരവധി ആയുധങ്ങള്‍ പോലീസ് കണ്ടെത്തി

പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ 10ന് ഉത്തര്‍പ്രദേശില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പൊളിക്കല്‍ നടപടികളുമായി യുപി സര്‍ക്കാര്‍. അക്രമവും കല്ലേറുമായി ബന്ധപ്പെട്ട് 9 ജില്ലകളിലായി 13 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രയാഗ്രാജ് അക്രമത്തിലെ മുഖ്യപ്രതി ജാവേദ് പമ്പിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. അക്രമത്തിന് അഹ്വാനം നല്‍കിയ ജാവേദിന്റെ വീടിന്റെ ഗേറ്റാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ആദ്യം തകര്‍ത്തത്. പിന്നീട് മതിലുകളും ശേഷം, മുറികളും തകര്‍ത്തു. ക്രമസമാധാനനില തകര്‍ക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

പ്രയാഗ്രാജ് അക്രമത്തിലെ മുഖ്യപ്രതി ജാവേദാണെന്നാണ് പൊലീസ് കണ്ടെത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജാവേദ്. ഡല്‍ഹി കലാപത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പങ്കും യുപി പോലീസ് സ്ഥിരീകരിച്ചിരുന്നു. ജാവേദ് പമ്പിന്റെ മൊബൈലില്‍ നിന്ന് നിരവധി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ജൂണ്‍ 10 ന് പ്രയാഗ്രാജില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകളുടെ നിരവധി ക്ലിപ്പിംഗുകളാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ജാവേദിന്റെ ഉടമസ്ഥതയിലുള്ള പമ്പില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത ചാറ്റ്, കോള്‍ വിശദാംശങ്ങള്‍ എന്നിവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം ജാവേദിന്റെ വീട്ടില്‍ നിന്ന് തോക്ക് അടക്കം നിരവധി ആയുധങ്ങള്‍ പോലീസ് കണ്ടെത്തി. അതേസമയം ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍, അട്ടിമറിയിലൂടെ പരിഹാരം നേടാനാവില്ല. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചില സംഘടനകളുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.

നബി വിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ച 9 ജില്ലകളില്‍ ഇന്നും പൊളിക്കല്‍ നടപടികൾ തുടരുകയാണ് പ്രതികകളുടെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദില്‍ ഓഗസ്റ്റ് പത്തു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കര്‍ഫ്യൂ തുടരുകയാണ്. അതേസമയം ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വധഭീഷണികള്‍ ആരംഭിച്ചത്. 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്. ഇത് പോസ്റ്റ് ചെയ്തതോടെയാണ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നത്.

Kumar Samyogee

Recent Posts

ടോക്സിക്കിൽ നിറയുന്നത് ഗീതു മോഹൻദാസിന്റെ ഫെമിനിസ്റ്റ് ബ്രില്യൻസോ ?

പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…

13 minutes ago

കളങ്കിതരായ ED ഉദ്യോഗസ്ഥന്മാർക്കെതിരെ മോദി സർക്കാർ എന്ത് കൊണ്ട് ക്രിമിനൽ നടപടികൾ ഒഴിവാക്കുന്നു?

ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…

29 minutes ago

മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രമോ തന്ത്രി ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…

2 hours ago

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

3 hours ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

4 hours ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

4 hours ago