രാജ്യത്തെ മറ്റ് രാഷ്‌ട്രിയക്കാരേക്കാൾ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സിനെ നേടിയ രാജ്യത്തെ ഒന്നാമത്തെ രാഷ്‌ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 6.32 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞമാസം മാത്രം എക്‌സിൽ നേടിയത്. അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാം സ്ഥാനത്തുള്ളത്. 267,419 ഫോളോവേഴ്‌സിനെയാണ് യോഗി ആദിത്യനാഥ് കഴിഞ്ഞമാസം മാത്രം എക്‌സിൽ നേടിയത്. വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി അതിരുകൾക്കപ്പുറമായതിനാൽ തന്നെ, സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന് വൻ ആരാധക വൃന്ദംതന്നെയുണ്ട്. മറ്റെല്ലാ രാഷ്‌ട്രീയ എതിരാളികളെയും മറികടന്നാണ് യോഗി ആദിത്യനാഥിന്റെ ഈ നേട്ടം. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടുകൂടി ഉത്തർപ്രദേശിലെ വികസനത്തിലേക്ക് നയിച്ചതാണ് യോഗി ആദിത്യനാഥിന്റെ ജനപ്രീതി വർദ്ധിക്കുവാനുള്ള കാരണം. സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടത് തന്നെയാണ്. ഉന്നത വിദ്യാഭ്യാസം, വികസനം, സ്ത്രികൾക്കും കുട്ടികൾക്കുമായുള്ള നിയമങ്ങളും ആനുകൂല്യങ്ങളും, പെൻഷൻ, ജോലി തുടങ്ങിയ എല്ലാ മേഖലയിലും വികസനം എത്തിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. എന്നാൽ വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കിൽ കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധി 61-ാം സ്ഥാനത്താണ്.
അതേസമയം, കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറിയത്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷൻ നടത്തിയ സർവേയിലാണ് എല്ലാവരെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഉയർന്നത്. ഈ സർവേയിൽ, രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ പേരുകൾ നൽകുകയും അതിൽ ആളുകളോട് അവരുടെ ഇഷ്ടത്തിനനുസരിച്ച് റേറ്റിംഗ് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. സർവേ പ്രകാരം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഏറ്റവും ഇഷ്ടപ്പെട്ടത് 43 ശതമാനം ആളുകളാണ്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…