Tuesday, May 14, 2024
spot_img

സോഷ്യൽ മീഡിയ കീഴടക്കി യോഗി ! പപ്പുമോനെ കണ്ടോ BJPയുടെ വളർച്ച ?

രാജ്യത്തെ മറ്റ് രാഷ്‌ട്രിയക്കാരേക്കാൾ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സിനെ നേടിയ രാജ്യത്തെ ഒന്നാമത്തെ രാഷ്‌ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 6.32 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞമാസം മാത്രം എക്‌സിൽ നേടിയത്. അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാം സ്ഥാനത്തുള്ളത്. 267,419 ഫോളോവേഴ്‌സിനെയാണ് യോഗി ആദിത്യനാഥ്‌ കഴിഞ്ഞമാസം മാത്രം എക്‌സിൽ നേടിയത്. വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി അതിരുകൾക്കപ്പുറമായതിനാൽ തന്നെ, സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന് വൻ ആരാധക വൃന്ദംതന്നെയുണ്ട്. മറ്റെല്ലാ രാഷ്‌ട്രീയ എതിരാളികളെയും മറികടന്നാണ് യോഗി ആദിത്യനാഥിന്റെ ഈ നേട്ടം. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടുകൂടി ഉത്തർപ്രദേശിലെ വികസനത്തിലേക്ക് നയിച്ചതാണ് യോഗി ആദിത്യനാഥിന്റെ ജനപ്രീതി വർദ്ധിക്കുവാനുള്ള കാരണം. സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടത് തന്നെയാണ്. ഉന്നത വിദ്യാഭ്യാസം, വികസനം, സ്ത്രികൾക്കും കുട്ടികൾക്കുമായുള്ള നിയമങ്ങളും ആനുകൂല്യങ്ങളും, പെൻഷൻ, ജോലി തുടങ്ങിയ എല്ലാ മേഖലയിലും വികസനം എത്തിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്‌. എന്നാൽ വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കിൽ കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധി 61-ാം സ്ഥാനത്താണ്.

അതേസമയം, കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറിയത്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷൻ നടത്തിയ സർവേയിലാണ് എല്ലാവരെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഉയർന്നത്. ഈ സർവേയിൽ, രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ പേരുകൾ നൽകുകയും അതിൽ ആളുകളോട് അവരുടെ ഇഷ്ടത്തിനനുസരിച്ച് റേറ്റിംഗ് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. സർവേ പ്രകാരം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഏറ്റവും ഇഷ്ടപ്പെട്ടത് 43 ശതമാനം ആളുകളാണ്.

Related Articles

Latest Articles