India

ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയിൽ; വഴക്കു പറയുന്ന ഭാര്യയിൽനിന്ന്​ രക്ഷപ്പെട്ട്​ സ്വസ്​ഥമായി ജയിലിൽ കഴിയാൻ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

രാജ്കോട്ട്:​ പൊലീസ്​ സ്​റ്റേഷന്​ തീവെച്ചതിന്​ പിടിയിലായ പ്രതിയോട്​ കാരണം അന്വേഷിച്ചപ്പോള്‍ കാരണം കേട്ട് അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ രാജ്കോട്ട് പൊലീസ്. പൊലീസ് സ്റ്റേഷന് തീയിട്ടാൽ താൻ അറസ്റ്റ് ചെയ്യപ്പെടും എന്നും അതിനുവേണ്ടി തന്നെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവാവ് പറയുന്നു. 23 കാരനായ ദേവ്‌ജി ചാവ്ഡയാണ്​​ ഞായറാഴ്​ച പൊലീസ് സ്​റ്റേഷന്​ തീയിട്ടത്.

വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയുടെ പ്രകോപനപരമായ നീണ്ട സംഭാഷണങ്ങൾ കേട്ട് മടുത്തെന്നും ജയിലിൽ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് സ്വസ്ഥമായി കഴിയാമെന്നുമാണ് ദേവ്ജി പറഞ്ഞത്. അടുത്തിടെ വിവാഹം കഴിച്ച ഇയാള്‍ക്ക്​ വീട്ടിലെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നതിന്​ സാധിച്ചിരുന്നില്ല. ഇതുപറഞ്ഞ്​ ദിവസവും വീട്ടില്‍ ഭാര്യയുമായി വഴക്കിടാറുണ്ടെന്നും ദേവ്‌ജി പറയുന്നു.

ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് ചൗകിക്ക് മുന്നിലെത്തിയ ദേവ്ജി പെട്രോൾ ഒഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട് അടുത്തുള്ള കച്ചവടക്കാരാണ് സ്ഥലത്തെത്തി തീയണച്ച് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു, ചോദ്യം ചെയ്യലിൽ ഭാര്യയുമൊത്തുള്ള ജീവിതം മടുത്തെന്നും ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും സമയത്തിന് കിട്ടുമല്ലോ എന്നുമായിരുന്നു ഇയാളുടെ മറുപടി. സംഭവത്തിൽ ദേവ്ജിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.​

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

10 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

11 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

11 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

11 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

12 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

12 hours ago