കൊണ്ടോട്ടി ∙ മലപ്പുറം വാഴക്കാട്ട് വീട്ടിലെ ടെറസിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ചെറുവട്ടൂർ നരോത്ത് നജ്മുന്നീസയെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.യുവതിയുടെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽകോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് പോലീസ് വ്യക്തമാക്കി .
ഇന്നു പുലർച്ചെയാണ് ജ്മുന്നീസയുടെ മൃതദേഹം ടെറസ്സിൽ കണ്ടെത്തിയത്.നജ്മുന്നീസയും ഭർത്താവ് മൊയ്തീനും മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നജ്മുന്നീസ മക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയിരുന്നു. വീടിന്റെ പിന്നിൽ ഒരു ഏണി ചാരിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാകാം നജ്മുന്നീസ വീടിന്റെ ടെറസിലെത്തിയതെന്നാണ് പൊലീസിന്റെ ഊഹം.
മരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തതയില്ല. യുവതിയെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം ഭർത്താവു തന്നെയാണ് പുറത്തറിയിച്ചത്.
വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് താൻ വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് ഭർത്താവ് മൊയ്തീന്റെ മൊഴി.സംഭവത്തെക്കുറിച്ച് തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇയാളുടെ വാക്കുകൾ വിശ്വാസയോഗ്യമല്ലെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാട്. ഇതോടെയാണ് സുഹൃത്തുക്കൾക്കൊപ്പം മൊയ്തീനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…