CISCO
യുവതികളുടെ ആദ്യ ലക്‌ഷ്യം അവരുടെ കരിയർ ആയിരിക്കണമെന്ന് സിസ്കോ ഇന്ത്യയുടെ ആദ്യ വനിതാ മേധാവി ഡെയ്‌സി ചിറ്റിലപ്പള്ളി. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു യുവതി ചെയ്യേണ്ട “ആദ്യ കാര്യം, സ്വന്തമായി ഒരു കരിയർ തിരഞ്ഞെടുക്കുക എന്നതാണ്, അതിനുള്ള ഊർജ്ജവും നിങ്ങൾ തന്നെ സ്വയം കണ്ടെത്തണം “. അതിനായി എന്നും നിങ്ങൾ രാവിലെ പല്ലു തേക്കാറില്ലേ, അതുപോലെ എന്നും നിർബന്ധമായി ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും സിസ്കോ മേധാവി പറഞ്ഞു.
യുവതികൾ ഏറെ ക്രൂരതകൾ നേരിടുന്ന ഇക്കാലത്ത് നാമെല്ലാവരും ഒരുപോലെ ചിന്തിക്കേണ്ട കാര്യമാണിത്. നിരവധി പെൺകുട്ടികളാണ് സ്ത്രീധന പീഡനം മൂലവും മറ്റും ഇക്കാലയളവിൽ ആത്മഹത്യ ചെയ്തത്. അതുകൊണ്ടുതന്നെ പെൺകുട്ടികൾ എപ്പോഴും തങ്ങളുടെ കരിയർ കണ്ടെത്തുന്നതിൽ ജാഗരൂകതയുള്ളവരായിരിക്കണമെന്നും, മാതാപിതാക്കൾ അതിന് അവരെ പ്രാപ്‌തരാക്കണമെന്നും ഡെയ്‌സി ചിറ്റിലപ്പള്ളി പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് സിസ്കോ ഇന്ത്യ, സാർക് മേഖലാ പ്രസിഡന്റായി മലയാളിയായ ഡെയ്സി ചിറ്റിലപ്പിള്ളി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്റർനെറ്റ് സാങ്കേതികവിദ്യാ, നെറ്റ്‍വർക്കിങ് സ്ഥാപനമായ സിസ്കോയുടെ ഇന്ത്യയിലെ ആദ്യ വനിതാ മേധാവികൂടിയാണ് അവർ. നേരത്തെ സിസ്കോ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഓഫിസ് എംഡിയായി സേവനമനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന ദേവസി ചിറ്റിലപ്പിള്ളിയുടെയും മേരിയുടെയും മകളാണ്. വിപ്രോയിലാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. 2004 മുതൽ സിസ്കോയിൽ സ്ട്രാറ്റജി, സെയിൽസ്, ഓപ്പറേഷൻസ്, നിക്ഷേപ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…