ദില്ലി : ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഭാരതം തുടർച്ചയായി ഒളിമ്പിക്സ് ഹോക്കിയിൽ നേടുന്നത്. രാജ്യത്തെ ഹോക്കിയുടെ ഉയർത്തേഴുന്നേൽപ്പിൽ ടീം പ്രശംസ അർഹിക്കുന്നുണ്ട്. ടീമിന്റെ സ്ഥിരതയാർന്ന പ്രകടനവും പോരാട്ടവീര്യവും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മെഡൽ നേട്ടത്തിൽ ഹോക്കി ടീമിനെ അഭിനന്ദിച്ചു. തലമുറകൾ ഓർക്കാൻ പോകുന്ന വിജയമാണ് പാരിസിലേതെന്നും രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി ഉയരാൻ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കായിക മേഖലയ്‌ക്ക് ആവേശം പകരുന്നതാണ് ഹോക്കി ടീമിന്റെ മെഡൽ നേട്ടം. രാജ്യത്തിന്റെ അഭിമാനമുയർന്നെന്നും ആഭ്യന്തരമന്ത്രി എക്‌സിൽ കുറിച്ചു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…