Sexual-assault-against-house-wife-police-arrest
കൊല്ലം: പോലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ ചേർന്ന് വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി. ഫെബ്രുവരി 27 നു പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം. ചവറ സ്വദേശി അദന്‍ ഷായാണ് മർദനത്തിനിരയായത്.
തെക്കുംഭാഗം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരും സമീപവാസികളായ ഒരു സംഘം യുവാക്കളും ചേർന്നാണ് ആക്രമിച്ചതെന്നും, അര്‍ധരാത്രി ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുകയും കതക് ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നെന്നും അദന്‍ ഷാ പരാതിയിൽ പറയുന്നു.
പൊലീസ് കിടക്ക വിരി ഉപയോഗിച്ച് കൈകള്‍ പുറകോട്ട് കെട്ടി യുവാക്കള്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. തുടർന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഇതേതുടർന്ന് പതിനാറുകാരന്റെ പുറത്തും നെഞ്ചിലും മര്‍ദനമേറ്റ പാടുണ്ട്. മാത്രമല്ല സംഭവ ദിവസം തമിഴ്‌നാട്ടുകാരാനായ സുഹൃത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
എന്നാൽ പൊലീസിനെതിരായ ആരോപണങ്ങൾ തെക്കുംഭാഗം പൊലീസ് നിഷേധിച്ചു. രാത്രി സമീപത്തെ വീടിന്റെ ചില്ല് തകര്‍ത്തതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്ന് ഇവർ പറയുന്നു. തുടർന്ന് അദന്‍ഷാ ഉള്‍പ്പെടെ 4 പേരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…