Categories: General

അനന്തപുരി ഹിന്ദുമഹാസമ്മേളനം; ക്രൂരമായ മതപീഡനത്തിന്റെ കഥ പറഞ്ഞ് പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾ; കണ്ണുനിറഞ്ഞ് സദസ്സ്

 

തിരുവനന്തപുരം:അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ ആദ്യത്തെ ഹിന്ദു യൂത്ത് കോൺക്ലേവ് വികാരനിർഭരം. പാകിസ്ഥാനി ഹിന്ദുക്കളുടെ 3 പ്രതിനിധികൾ പങ്കെടുത്തു. അർജുൻ മാധവാണ് ഹോസ്റ്റ് ചെയ്തത്. വിശിഷ്ടാതിഥിയായി തത്വമയി എം ഡി രാജേഷ് ജി പിള്ള പങ്കെടുത്തു.

”ഹിന്ദുക്കൾ ഈ ലോകത്ത് ഏറ്റവും അധികം വേട്ട ചെയ്യപ്പെട്ട, പീഡിപ്പിക്കപ്പെട്ട ജനവിഭാഗമാണെന്നും. ഇരകളെ പീഡകരെന്ന വാഴ്ത്തുന്ന ഒരു ചരിത്രാഖ്യാനമാണ് ഇവിടെയുള്ളതെന്നും രാജേഷ് പിള്ള പറഞ്ഞു. തുടർന്ന് പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു പ്രതിനിധികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.’അവർ ഇവിടെ ഇരിക്കുമ്പോഴും അവരുടെ കുടുംബങ്ങൾ, ചിലരൊക്കെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നു. മറ്റുചിലരുടെ കുടുംബങ്ങൾ ഇപ്പോഴും അവിടെയുണ്ട് അവരുടെ കുടുംബാംഗംങ്ങൾ സുരക്ഷിതരല്ല. ത്രീകളെയും പെൺകുട്ടികളെയും ഇസ്ലാമിക മത വാദികൾ തട്ടിക്കൊണ്ടുപോകാം, അങ്ങനെ തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ മൈനർ ആയിട്ടുള്ള കുട്ടികളെ വ്യാജ മേജർ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ അവിടെ വകുപ്പുണ്ട്. അതായത് 18 വയസ്സിനു താഴെയുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് ഇവർക്ക് 18 വയസ്സ് തികഞ്ഞതായിട്ടുള്ള വ്യാജരേഖയുണ്ടാക്കി അവരെ നിക്കാഹ് കഴിക്കുന്നു. അങ്ങനെ നിക്കാഹ് കഴിച്ച് കഴിഞ്ഞാൽ സുപ്രീംകോടതിക്ക് പോലും ഈ വിവാഹത്തെ ഒന്നും ചെയ്യാൻ കഴിയില്ല. ഗാർഹികപീഡനം, അവിടെ ഭർത്താവിനോ ഭർത്താവിന്റെ വീട്ടുകാർക്കോ, ഈ കുട്ടിയെ പിന്നീട് ഏത് രീതിയിൽ വേണമെങ്കിലും പീഡിപ്പിക്കാൻ സാധിക്കും. ഗാർഹികപീഡനം എന്നൊരു വകുപ്പ് തന്നെ പാകിസ്ഥാനിൽ ഇല്ല. അതുകൊണ്ട് അവർ ഈ വിവാഹശേഷം അവർ അവരുടെ അടിമകളായി, എന്നുവരെ അവർ മൊഴി ചൊല്ലുന്നുവോ അന്നുവരെ അടിമകളായി കഴിയേണ്ടുന്ന അവസ്ഥയാണ് പാകിസ്ഥാനിലെ ഹിന്ദുപെൺകുട്ടികൾക്ക്. ഇവർ ഇവരുടെ ഉപയോഗം കഴിഞ്ഞാൽ, ഏതെങ്കിലും പെൺകുട്ടി അവശയാകുകയോ, രോഗബാധിതയാകുകയോ വയസ്സാകുകയോ മറ്റോ ചെയ്തുകഴിഞ്ഞാൽ ഇവരെ മൊഴി ചൊല്ലി ഒഴിവാക്കുന്ന രീതിയും കൂടിയുണ്ട്. അവർ ഹിന്ദു സ്ത്രീകൾക്ക് നിർബന്ധമായും പാകിസ്ഥാനിൽ ബുർഖ ധരിക്കേണ്ടതുണ്ട്.പൊതുസ്ഥലങ്ങളിൽ അത് ഹിന്ദു സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും അവർക്ക് അവരുടെ പേര്, ഹിന്ദു നാമധേയമാണെങ്കിൽ കൂടി ഹിന്ദു പേര് അവർക്ക് ഉച്ചത്തിൽ പറയാൻ കൂടി സാധിക്കാത്ത അവസ്ഥയാണ്.ബസ്സിൽ യാത്ര ചെയ്യുന്നത് ഹിന്ദു ആണെന്ന് അറിഞ്ഞാൽ അവരെ മർദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്യുന്നു. ഇങ്ങനെ ആയിരത്തോളം പെൺകുട്ടികളാണ് ഒരുവർഷം, 1300 പെൺകുട്ടികൾ ഒരുവർഷം ഹിന്ദു പെൺകുട്ടികൾ കിഡ്നാപ് ചെയ്യപ്പെടുന്നു. അവരെ ഇതുപോലെ ലൈംഗിക അടിമകളാക്കി, അവിടുത്തെ മുസ്ലിം മത തീവ്രവാദികൾ മാറ്റുന്നു.ഇവർക്ക് കൃത്യമായി ജോലി ചെയ്തു ജീവിക്കുവാനോ അല്ലെങ്കിൽ അതിനാവശ്യമായ ആനുകൂല്യങ്ങൾ നൽകാനോ അവിടെ തൊഴിൽദാതാക്കൾ തയാറാകുന്നില്ല. അവർ നേരിടുന്ന പീഡനങ്ങൾ ഏതെങ്കിലും തരത്തിൽ നീതിന്യായസംവിധാനത്തിന് മുന്നിൽ കൊണ്ടുവരാനുള്ള സാഹചര്യമില്ല . അവർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകുന്നില്ല. കോടതികളിൽ നിന്ന് നീതി ലഭിക്കുന്നില്ല. ഇങ്ങനെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മൈനർ ആയ പെൺകുട്ടികളെ പോലും വിവാഹം കഴിച്ച് പീഡിപ്പിക്കുകയാണ്. പെൺകുട്ടികൾ കുടുംബാംഗംങ്ങൾ ഇവരൊന്നും സുരക്ഷിതരല്ല. അതുകൊണ്ട് തന്നെ അവർ അവർക്ക് ഇന്ത്യയിലേക്ക് വരേണ്ടി വരുന്നു.അങ്ങനെ ഇന്ത്യയിലേക്ക് വന്ന ആളുകളിൽ മൂന്ന് പേരാണ് പങ്കെടുത്തത്. അവരിൽ അവർ തന്നെ പറയുന്നത് ഈ പതിനായിരത്തോളം ഹിന്ദുക്കൾ പാകിസ്ഥാന്റെ കൊടിയ മത പീഡനം സഹിക്കാൻ കഴിയാതെ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. പക്ഷെ അവരാരും തന്നെ രേഖകളില്ലാതെ വ്യാജ രേഖകൾ സംഘടിപ്പിച്ചുകൊണ്ടോ അല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരായോ വന്നതല്ല. അതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഇന്ത്യൻ അതിർത്തി കടന്ന് ആരാണോ മുസ്ല്ലിംങ്ങൾ ബംഗ്ലാദേശിൽ നിന്നും അതുപോലെതന്നെ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ട്.” പാകിസ്ഥാനിലെ പ്രതിനിധികൾ പറഞ്ഞു

അതേസമയം ബംഗ്ലാദേശിന്റെ അതിർത്തിയിൽ നിൽക്കുന്ന ഒരു സൈനികൻ പത്തുരൂപ ഇന്ത്യ അതിർത്തിയിൽ നിൽക്കുന്ന സൈനികന് പത്തുരൂപ നൽകികഴിഞ്ഞാൽ അവർക്ക് അതിർത്തി കടന്നുവന്നു ഇന്ത്യയിലെത്തി വ്യാജ സർട്ടിഫിക്കറ്റുകളും റേഷൻകാർഡുകളുമെല്ലാം ഒപ്പിച്ച് ഇന്ത്യയിൽ താമസിക്കാൻ കഴിയുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു പണ്ട് എന്ന് രാജേഷ് പിള്ള കൂട്ടിച്ചേർത്തു. എന്നാൽ ആ അവസ്ഥ മാറി ഹിന്ദുക്കൾ കാരണവശാലും രേഖകളില്ലാതെയോ അനധികൃതമായോ ഇന്ത്യയിലേക്ക് വരാറില്ല. 10000 ഹിന്ദുക്കൾ വന്നിട്ടുണ്ടെങ്കിൽ തന്നെ അവരെല്ലാം രേഖകൾ ഉള്ളവരാണ്. ഒരു ഹിന്ദു പോലും പാകിസ്ഥാനിൽ നിന്ന് പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്നും ഒരു ഹിന്ദു പോലും രേഖകൾ ഇല്ലാതെ ഇന്ത്യയിലേക്ക് വന്നിട്ടില്ല .അവർ ഔദ്യോഗികരേഖകളോടുകൂടി ഔദ്യോഗികമായിത്തന്നെ ഇന്ത്യയിലേക്ക് വരുന്നവരാണ്. അവർക്ക് ഇന്ത്യൻ സിറ്റിസൻഷിപ്പ് കൊടുക്കാനുള്ള നടപടികൾ അങ്ങനെ നടന്നു വരികയാണ്. ഈ ഒരു പരിശ്രമത്തിൽ ഇന്ത്യ പാസാക്കിയ ഉള്ള പൗരത്വനിയമഭേദഗതി ഈ ജനവിഭാഗങ്ങൾക്കാണ് ഏറ്റവുമധികം ആശ്വാസമാകുക. അവരുടെ ബാക്കി പാകിസ്ഥാൻ ഉള്ള കുടുംബങ്ങൾ കൂടെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അവർക്ക് പൗരത്വം നൽകാൻ ഉള്ള ഒരു വഴി തുറക്കുകയാണ് ഈ പൗരത്വ നിയമം വഴി സാധ്യമാവുക. എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ’ ഇന്ത്യയിലെ പൗരത്വനിയമം ഒരാളുടെയും പൗരത്വം എടുത്തുകളയാൻ അല്ല മറിച്ച് പൗരത്വം നൽകാൻ വേണ്ടിയാണ് എന്നാണ് എന്ന് പാകിസ്ഥാനിൽനിന്ന് വന്ന ഒരു പ്രതിനിധി പറയുന്നു. അതായത് അതായത് പാകിസ്ഥാനിൽ നിന്നും വരുന്ന ഹിന്ദുക്കളെ പോലെ അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റു രാഷ്ട്രങ്ങളിൽ നിന്നും വരുന്ന ഹിന്ദുക്കൾക്ക് ഇവിടെ പൗരത്വം നൽകണം. ഹിന്ദുക്കൾക്ക് എന്ന് മാത്രമല്ല അവിടെ മത പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളിൽപ്പെട്ട ഏതൊരാൾക്കും ഇവിടെ വരുമ്പോൾ അവർക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നില്ല. അവർക്ക് വളരെ ഇവിടെ വന്ന് ജോലിചെയ്യാനും വീടുവാങ്ങാനും കുടുംബം പോറ്റാനുമുള്ള അവകാശങ്ങൾക്ക് പരിമിതിയുണ്ട് അതുകൊണ്ട് അവർക്ക് പൂർണമായ അവകാശം നൽകി അവർക്ക് ഇന്ത്യയിൽ അഭിമാനത്തോടെ ജീവിക്കാനുള്ള ഒരു അവസരം നൽകുകയാണ് ഈ പൗരത്വനിയമം ഭേദഗതിയിലൂടെ ചെയ്യുന്നത്. പക്ഷെ അത് ഇതുവരെ നടപ്പിലാക്കി തുടങ്ങിയിട്ടില്ല. എത്രയും വേഗം നടപ്പിലാക്കുമെന്നും പാകിസ്ഥാൻ പ്രതിനിധികൾ നിരാശ പ്രകടിപ്പിച്ചു

admin

Recent Posts

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

42 mins ago

‘ഓരോ തവണയും ഇന്ത്യയിൽ വരുമ്പോൾ രാജ്യം മെച്ചപ്പെട്ടതിൽ നിന്ന് മികച്ചതിലേക്ക് മാറുന്നു;എന്തൊരു മികച്ച പ്രയ്തനം’; മോദിയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ

ദില്ലി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ.…

45 mins ago

മോദി സർക്കാരിന്റെ മൂന്നാമൂഴം! രാജ്യതലസ്ഥാനം കനത്ത സുരക്ഷാവലയത്തിൽ; ഡ്രോണുകൾക്ക് നിരോധനം

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം.രാഷ്‌ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ…

1 hour ago

മോദി 3.0…! പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വന്ദേ ഭാരത് ലോക്കോ പൈലറ്റുമാർക്ക് ക്ഷണം;ദക്ഷിണ റെയിൽവേയിൽ നിന്ന് പങ്കെടുക്കുന്നത് മലയാളി വനിത

ദില്ലി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ ഭാരത് ലോക്കോ പൈലറ്റുമാർക്കും ക്ഷണം. 10 സോണുകളിലെ വനിതകൾ ഉൾപ്പെടെ…

2 hours ago

ഛത്തീസ്ഗഢിലെ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

നാരായണ്‍പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. മൂന്ന് ജവാന്മാര്‍ക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

2 hours ago

അഭിമാനിക്കാവുന്ന നേട്ടം!റെക്കോർഡിട്ട് വന്ദേഭാരത്|Vande Bharat

അഭിമാനിക്കാവുന്ന നേട്ടം!റെക്കോർഡിട്ട് വന്ദേഭാരത്|Vande Bharat

2 hours ago