E-Sreedharan
തിരുവനന്തപുരം:കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ സംവാദം വെറും പ്രഹസനമാണെന്ന് ഇ ശ്രീധരൻ. അലോക് വർമ്മ അടക്കമുള്ളവർ പദ്ധതിയെ എതിർക്കുന്നവരുടെ പാനലിൽ നിന്നും പിന്മാറാൻ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിർവാദം അവതരിപ്പിക്കാൻ കഴിയണമായിരുന്നുവെന്നും ഇ ശ്രീധരൻ പറഞ്ഞു.
സംവാദംകൊണ്ടൊന്നും പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറാൻ പോകുന്നില്ല. സംവാദം പ്രഹസനമാണെന്നും ശ്രീധരൻ വ്യക്തമാക്കി. നിലവിലെ പദ്ധതിക്ക് ഈ രീതിയിൽ അനുമതി ലഭിക്കില്ല. നല്ല പദ്ധതി കൊണ്ടുവന്നാൽ സഹകരിക്കാൻ താനും തയ്യാറാണ്. വേഗതയുടെ കാര്യത്തിൽ ബ്രോഡ്ഗേജാണോ സ്റ്റാന്റേർഡ് ഗേജാണോ എന്നതിൽ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദം പൂർത്തിയായി. രാവിലെ 11 മണിക്ക് ആരംഭിച്ച സംവാദം ഒരു മണിക്ക് പൂർത്തിയായി. ജപ്പാൻ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനെ വിമർശിച്ച് ആർവിജി മേനോൻ രംഗത്തെത്തി. ഇന്ത്യൻ വിദഗ്ദർക്ക് ഇത്തരം സാങ്കേതികവിദ്യകൾ വകസിപ്പിക്കാൻ കഴിവുണ്ടെന്നും അത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രമാണ് ഉണ്ടായിരുന്നത്.
ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…
മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…