അരൂര്‍: ആലപ്പുഴ അരൂരിൽ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ദാരുണാന്ത്യം. തുറവൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തുറവൂര്‍ പുത്തന്‍തറ കിഴക്കേ നികര്‍ത്ത് സോണി ലോറന്‍സ്(48) ആണ് സംഘര്‍ഷത്തിനിടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തില്‍ സോണിയുടെ മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
അരൂരിൽ വഴിയുമായി ബന്ധപ്പെട്ടാണ് സോണിയും അയല്‍വാസിയും തമ്മിലുള്ള തര്‍ക്കം തുടങ്ങുന്നത്. ചൊവ്വാഴ്ച വൈകീട്ട്, സോണിയുടെ വീട്ടില്‍ വച്ച് രണ്ടു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുകയും, തുടർന്ന് സോണി ലോറന്‍സിനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് വിവരം.
എന്നാൽ വാക്കുതര്‍ക്കത്തിനിടെ തെങ്ങുകയറാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് സോണിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…