Featured

തന്റെ മകന് കല്യാണം കഴിക്കാൻ വർഗീയവിഷം കൂടിയ പെണ്ണിനെ വേണമെന്ന് സക്കീർ നായിക്

സക്കീർനായികിനെ എല്ലാവർക്കും അറിയാം. കടുത്ത മതഭ്രാന്തനായ ഇയാൾ ഇസ്ലാമിക ആശയങ്ങൾ എന്ന പേരിൽ പച്ചയായ വർഗീയത പ്രചരിപ്പിക്കുന്ന ഒരാളാണ്. പ്രസംഗങ്ങളിൽ മാത്രമല്ല കുടുംബജീവിതത്തിലും താനൊരു വർഗീയവാദി ആണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സക്കീർനായിക്. തന്റെ മകന് വിവാഹാലോചനയുമായി നൽകിയ ഒരു പരസ്യമാണ് ഇപ്പോൾ സക്കീർ നായികിന്റെ വർഗീയമുഖം ഒരിക്കൽ കൂടി തുറന്നു കാട്ടുന്നത്. സാധാരണ വിവാഹം കഴിക്കുന്ന പയ്യന്റെ ഫോട്ടോ വച്ചാണ് പരസ്യം നൽകുന്നത് എങ്കിൽ ഇവിടെ സക്കീർ നായികിന്റെ മകന്റെ ഫോട്ടോ ഇല്ല. പകരം സക്കീർ നായികിന്റെ തന്നെ ഫോട്ടോ ആണ് കൊടുത്തിട്ടുള്ളത്.

മാത്രമല്ല ഒരു വലിയ ലിസ്റ്റായി തനിക്ക് വരാൻ പോകുന്ന മരുമകൾ ഇങ്ങനെയൊക്കെ ആയിരിക്കണം എന്നതിന്റെ ഒരു നീണ്ട ലിസ്റ്റും കൊടുത്തിട്ടുണ്ട്.

ഫെയ്സ്ബുക്കില്‍ അമുസ്ലിംകളിലേക്ക് ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ കഴിയുന്ന ‘സദാചാരിയായ’ മരുമകളെ ആണ് ആവശ്യം എന്നാണ് വിവാദ മതപ്രഭാഷകനായ സക്കീർ നായിക് പറയുന്നത്‌.

തന്റെ ലൈവ് വീഡിയോകളില്‍ അമുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്തതില്‍ കുപ്രസിദ്ധനായ സക്കീർ നായിക് ഇങ്ങനെ ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

അതുപോലെതന്നെ, തന്റെ മരുമകളിലും സമാനമായ ഗുണങ്ങള്‍ ആണ് ഇയാള്‍ തേടുന്നത്. ഫെയ്സ്ബുക്കിലെ തന്റെ മാട്രിമോണിയല്‍ പോസ്റ്റിലാണ് സക്കീർ നായിക് വിവാഹപരസ്യം കൊടുത്തിരിക്കുന്നത്., ‘ ഞാനും ഭാര്യയും പരസ്പരം മാര്‍ഗനിര്‍ദേശവും ശക്തിയും നല്‍കുന്ന സല്‍ഗുണമുള്ള മുസ്ലീം പെണ്‍കുട്ടിയെ എന്റെ മകന്‍ ഫാരിക്കിനായി തേടുന്നു. നിങ്ങള്‍ യോഗ്യരാണെന്ന് കരുതുന്ന ഒരു പെണ്‍കുട്ടിയുടെ പിതാവോ ബന്ധുവോ ആണെങ്കില്‍, ഇത് പരിശോധിക്കാന്‍ ആരാണ് സമ്മതിക്കുന്നതെങ്കില്‍, ആവശ്യമായ വിവരങ്ങളോടെ ഈ പോസ്റ്റിനോട് പ്രതികരിക്കാന്‍ ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഇങ്ങനെയാണ് പരസ്യത്തിലെ വാചകങ്ങൾ ആരംഭിക്കുന്നത്‌.
തന്റെ മകന്റെ ഭാര്യക്കായി ഇയാൾ കാണുന്ന ഗുണങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മതപരിവര്‍ത്തന കല(ദഅ്വാ)യില്‍ പ്രാവീണ്യം ഉള്ളവളെ ആണ് ഞങ്ങള്‍ തേടുന്നത്. ദഅവയോടുള്ള അതായത് മതപരിവർത്തനത്തോടുള്ള അഭിനിവേശവും ഇസ്ലാമിന്റെ പഠിപ്പിക്കലുകളും പ്രചരിപ്പിക്കുക… ദഅ്വയുടെ പ്രവര്‍ത്തനങ്ങളില്‍ ഭര്‍ത്താവിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാകുക, ഇതില്‍ താല്പര്യമുള്ള പെണ്‍കുട്ടികള്‍ അപേക്ഷ നല്‍കാനും ഇയാള്‍ ആവശ്യപ്പെടുന്നു.

താൻ മാത്രമല്ല തന്റെ കുടുംബവും മതപരിവർത്തനം ചെയ്യുന്ന ആളുകളാണെന്നും അങ്ങനെ അതിൽ തല്പരരായ പെൺകുട്ടിയെ ആണ് ആവശ്യം എന്നുമാണ് സക്കീർനായിക് ഇതിലൂടെ വെളിപ്പെടുത്തുന്നത്.

മതപരിവർത്തനത്തെ ഒരു കലയായി കാണുന്ന വർഗീയവാദിയായ ഇയാൾ നിലവിലെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഇസ്ലാമിന്റെ വക്താവ് ആണ്. ഇന്ത്യ യാത്രാനുമതി നിഷേധിച്ചതോടെ ഇയാളിപ്പോൾ മലേഷ്യയിലാണ് താമസം.

ലളിതവും ആഡംബരരഹിതവുമായ ജീവിതം നയിക്കാൻ തയ്യാറാകണമെന്നും ദമ്പതികൾ അല്ലാഹുവിനുവേണ്ടി അവരുടെ ആശ്വാസം ത്യജിക്കാൻ തയ്യാറാകേണ്ടി വന്നാൽ അതിനും തയാറാകണം എന്നും, ഇസ്ലാമിക പഠനത്തിന്റെ ഏതെങ്കിലും മേഖലയിൽ ബിരുദം നേടിയിരിക്കണം എന്നുമാണ് സാക്കിർ നായിക്കിന്റെ നിബന്ധനകൾ. പരസ്യത്തിന്റെ രണ്ടാം പേജിൽ, സാക്കിർ നായിക് തന്റെ മകന്റെ ബയോഡാറ്റ നൽകിയിട്ടുണ്ട്. ഇസ്ലാമിക പണ്ഡിതനും, കായികരംഗത്തു നിരവധി നേട്ടങ്ങളും അവൻ നേടിയിട്ടുണ്ടെന്നനും നായിക് പറയുന്നു. പക്ഷെ മകന്റെ കല്യാണ പരസ്യത്തിൽ മകന്റെ പടമില്ല എന്നതാണ് വിരോധാഭാസം. മറിച്ച് സാകിർ നായിക്കിന്റെ പരസ്യമാണുള്ളത്.

മതപ്രഭാഷകനായ ഈ വർഗീയവാദി മതപരിവർത്തനത്തെ വിശുദ്ധയുദ്ധമായാണ് കരുതുന്നത്. കടുത്ത മതവെറി മുഴച്ചു നിൽക്കുന്ന വിവാദപ്രസംഗങ്ങളിലൂടെ മാത്രം ശ്രദ്ധേയനായ ഒരാളാണ് സക്കീർ നായിക്.
2016 ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ ആറുപേരില്‍ രണ്ടുപേര്‍ സാക്കിർ നായിക്കിന്‍റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. മതതീവ്രവാദം വിളമ്പുന്ന നായിക്കിന്റെ പീസ് ടിവി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിൽ ഇനി കാലു കുത്താനാവാത്ത വിധം യാത്രാ അനുമതിയും നിഷേധിച്ചിട്ടുണ്ട്.

സക്കീർ നായിക്കിനെ മഹാനായി കണ്ട് ആരാധിക്കുന്ന സുടാപ്പി തീവ്രവാദികൾക്ക് സക്കീർ നായികിന്റെ മകന് കല്ല്യാണം കഴിക്കാനായി അവരുടെ വീട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചു വച്ചിരിക്കുന്ന പെൺകുട്ടികൾക്കയി വിവാഹം ആലോചിക്കാനുള്ള സുവർണാവസരമായി ഈ വാർത്തയെ കണ്ടുകൊള്ളുക.

Anandhu Ajitha

Recent Posts

ഇന്ത്യയ്ക്കു നേരെ വിരൽ ചൂണ്ടി നിങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്റെ കറുത്ത ചരിത്രം മറച്ചുവെക്കാനാവില്ല!! ന്യൂനപക്ഷ വേട്ട ആരോപണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയുമായി ഭാരതം

ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…

5 hours ago

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…

5 hours ago

ശബരിമല സ്വർണക്കൊള്ള ! എൻ. വിജയകുമാർ 14 ദിവസം റിമാൻഡിൽ; ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…

6 hours ago

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…

7 hours ago

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

9 hours ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

10 hours ago