വ്ളാഡിമിർ സെലൻസ്കിയും ഡൊണാൾഡ് ട്രമ്പും
വാഷിങ്ടണ്‍: യുക്രെയ്ൻ – അമേരിക്ക ബന്ധം കൂടുതൽ മോശമാകുന്നുവെന്ന സൂചനകൾ നൽകിക്കൊണ്ട്
യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രമ്പ് . ബൈഡൻ സർക്കാരിന്റെ ഭരണകാലത്ത് കോടികണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സ്വീകരിച്ചിട്ടും അതിന്റെ നന്ദി കാണിക്കാത്ത ആളാണ് സെലന്‍സ്‌കിയെന്നാണ് ട്രമ്പ് തുറന്നടിച്ചിരിക്കുന്നത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ട്രമ്പിന്റെ രൂക്ഷ വിമർശനം,
“2022 ഫെബ്രുവരിയില്‍ യുക്രെയ്ൻ റഷ്യന്‍ അധിനിവേശമുണ്ടായപ്പോള്‍ അമേരിക്ക യുക്രെയ്ന് 350 ബില്ല്യണ്‍ ഡോളറാണ് സഹായമായി നല്‍കിയത്. എന്നാല്‍, ഈ സഹായത്തിനുള്ള നന്ദി സെലന്‍സ്‌കിക്ക് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. യുക്രെയ്ൻ പ്രസിഡന്റ് വളരെ ബുദ്ധിമാനാണ്, ഒരു കുഞ്ഞില്‍നിന്ന് മിഠായി തട്ടിയെടുക്കുന്ന ലാഘവത്തോടെയാണ് ബൈഡന്‍ ഗവണ്‍മെന്റില്‍നിന്നു നമ്മുടെ പണം അദ്ദേഹം കൈവശപ്പെടുത്തിയത്. റഷ്യയോട് ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്ത കര്‍ശനമായ നിലപാാണ് താൻ സ്വീകരിച്ചിട്ടുള്ളത് . യൂറോപ്പിലേക്കുള്ള ഇന്ധനവാതക ലൈൻ തടഞ്ഞതും റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും താനാണ്. ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ കാര്‍ക്കശ്യത്തോടെ റഷ്യയോട് ഇതുവരെ ആരും പെരുമാറിയിട്ടുണ്ടാവില്ല. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായി വളരെ മികച്ച ബന്ധം തുടരാനും എനിക്ക് സാധിക്കുന്നുണ്ട്.”- ഡൊണാൾഡ് ട്രമ്പ് പറഞ്ഞു.
അടുത്തിടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് നടന്ന ട്രമ്പ് -സെലന്‍സ്‌കി കൂടികാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്‌നു നൽകിയിരുന്ന സൈനിക സഹായം താത്കാലികമായി നിര്‍ത്തുകയാണെന്ന് ഡൊണാള്‍ഡ് ട്രമ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയ്ക്ക് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക് രംഗത്ത് വന്നിരുന്നു. തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രെയ്‌ന്റെ പ്രതിരോധ നിര തകര്‍ന്നടിയുമെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പറഞ്ഞത് .
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…