Kerala

സിക്ക വൈറസ്: തിരുവനന്തപുരത്ത് മൂന്നുകിലോമീറ്റര്‍ പരിധിയില്‍ ക്ളസ്റ്റര്‍; നിയന്ത്രണങ്ങൾ ശക്തമാക്കും; ജാഗ്രതയിൽ നഗരം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണജോര്‍ജ്. കോർപ്പറേഷനിലെ 9 വാർഡുകളിലായാണ് ക്ളസ്റ്റര്‍ രൂപപ്പെട്ടത്. രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആരോ​ഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു. കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.

രോ​ഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാ​ഗ്രത കൈവിടരുതെന്നാണ് നിർദേശം. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളിൽ പോരായ്മകൾ ഉള്ളതായി കേന്ദ്ര സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. നഗരത്തിലെ പട്ടം,കുന്നുകുഴി ,കരിക്കകം, കടകംപള്ളി തുടങ്ങി 9 വാർഡുകമാണ് സിക്ക വൈറസ് ബാധിത പ്രദേശങ്ങൾ.

രോ​ഗലക്ഷണം‌ ഉള്ളവര്‍ എത്രയും വേ​ഗം ചികിത്സ തേടണണെന്ന് ആരോ​ഗ്യവകുപ്പ് നിര്‍ദേശിച്ചു.രോ​ഗലക്ഷണമുള്ളവര്‍ക്ക് വിളിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തയാറാക്കിയിട്ടുണ്ട്. 23 പേരിലാണ് നിലവില്‍ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. മരണനിരക്ക് കുറവാണെങ്കിലും കുഞ്ഞുങ്ങളില്‍ ജനിതക വൈകല്യത്തിനുള്‍പ്പടെ രോഗബാധ ഇടയാക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

43 minutes ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

8 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

8 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

8 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

8 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

12 hours ago