കൊല്ലം കുണ്ടറയില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി. കോടാലി കൊണ്ട് തലയ്ക്ക് വെട്ടിയാണ് കൊല നടത്തിയത്. വെള്ളിമണ്‍ചെറുമൂട് ശ്രീശിവന്‍മുക്ക് കവിതാഭവനത്തില്‍ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി 9.30 ഓടെ വീട്ടില്‍ വച്ചായിരുന്നു അരുംകൊല. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും സാരമായി പരുക്കേറ്റു. കവിതയുടെ മക്കളായ ഒന്‍പത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരന് കാശിനാഥും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയല്‍ വാസികള്‍ എത്തുമ്പോള്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ കവിത രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു .
യുവതിയെ കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനിടെ പത്തുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിര്‍മ്മാണ ജോലികളും ചെയ്തുവരികയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…