Categories: India

അതിര്‍ത്തികള്‍ അടയുന്നു; കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തുന്നു

പാലക്കാട്: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളവും തമിഴ്‌നാടും. കര്‍ണാടകയുമായുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം ജാഗ്രത പുലര്‍ത്തുമ്പോള്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് അതിര്‍ത്തികളെല്ലാം അടച്ച് പരമാവധി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്.

വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കര്‍ണാടകയുമായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലൂടെ അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് കടത്തി വിടുന്നത്. ചെക്ക് പോസ്റ്റിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്ന അധികൃതര്‍ യാത്രക്കാരെ പരമാവാധി തിരിച്ചയയ്ക്കാനാണ് ശ്രമിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ കടത്തി വിടുന്നുണ്ട്.

വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂരസര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലേക്കും , തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടവര്‍ യാത്ര വേഗത്തിലേക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഗതാഗതത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത.

കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച കുടകിലേക്ക് ഒരു കാരണവശാലും സഞ്ചരിക്കരുതെന്ന് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് കടന്നു പോകുന്ന വയനാട്ടിലെ തോലാടി, ചാളൂര്‍ ചെക്ക് പോസ്റ്റുകളിലും സമാന നിയന്ത്രണമാണ് നിലനില്‍ക്കുന്നത്.

തമിഴ്‌നാട്ടിലേക്കുള്ള കേരളത്തിന്റെ പ്രവേശന കവാടമായ വാളയാറിലും അതീവജാഗ്രതയും പരിശോധനയുമാണ് രണ്ട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും നടത്തുന്നു.

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിലും അതീവ ജാഗ്രതയും പരിശോധനയും ഇപ്പോഴും തുടരുകയാണ്. തെര്‍മല്‍ പരിശോധനയടക്കം നടത്തിയാണ് ആളുകളെ ചെക്ക് പോസ്റ്റിലൂടെ കടത്തി വിടുന്നത്.

തെക്കന്‍ കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റായ അമരവിളയിലും കളിയക്കാവിളയിലും കര്‍ശന നിരീക്ഷണവും പരിശോധനയുമാണ് തമിഴ്‌നാട് അധികൃതര്‍ നടത്തുന്നത്. എപ്പോള്‍ വേണമെങ്കിലും ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.

B4 Admin

Recent Posts

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

3 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

3 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

3 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

4 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

4 hours ago

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

7 hours ago