ദില്ലി: ചൈനയുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ. തുടര്‍ന്ന് തുല്യ റാങ്കുള്ള ഇന്ത്യ-ചൈന സേനാ ഉദ്യോഗസ്ഥര്‍ തമ്മിലും നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നുണ്ടെന്നും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇതോടെ നിയന്ത്രണ വിധേയമാണെന്നും കരസേന മേധാവി പ്രതീക്ഷയര്‍പ്പിക്കുന്നു.
‘നിരന്തരമായ ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയുമായുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും പ്രശ്‌നങ്ങള്‍ക്ക് വിരാമമാകും; എല്ലാം നിയന്ത്രണ വിധേയമാകും.’ കരസേനാ മേധാവി അറിയിച്ചു.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സേനാംഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും കരസേനകളിലെ മേജര്‍ ജനറല്‍മാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ പിറ്റേന്നാണ് നരവനെയുടെ ഈ പ്രതികരണം.
അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചു കൂട്ടിയ ഉന്നത തല യോഗത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സേന സജ്ജമാണോ എന്ന് വിലയിരുത്തലുണ്ടായി.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, നാവികസേന ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ്, എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ലഡാക്കിലെ സ്ഥിതിഗതികളെ കുറിച്ച് വിശദമായ വിവരം നരവനെ യോഗത്തില്‍ നല്‍കി.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…