ദില്ലി: അതിർത്തിയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച ഫലം കാണുന്നു. അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിൻവലിക്കാൻ സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കിഴക്കൻ ലഡാക്കിലെ മുഴുവൻ സംഘർഷമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചർച്ച ചെയ്തെന്നും ഇക്കാര്യത്തിൽ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാൻ ധാരണയായെന്നും കരസേന അറിയിച്ചു.
ഇന്നലെയാണ് ഇരുസൈന്യത്തിലേയും കമാൻഡിംഗ് ഓഫീസർമാർ ചേർന്ന് സംഘർഷം പരിഹരിക്കാനായി ചർച്ച ആരംഭിച്ചത്. പതിനൊന്ന് മണിക്കൂറോളം നീണ്ട ചർച്ചയുടെ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകൾ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യൻ സൈന്യവും അതിർത്തിയിൽ തമ്പടിച്ചത്.
നേരത്തെ ജൂൺ ആറിന് നടന്ന കമാൻഡിംഗ് ഓഫീസർമാരുടെ ചർച്ചയിൽ തർക്കമേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…