Categories: Kerala

അമിത് ഷാ, ശ്രീധരൻപിള്ള എന്നിവർക്കെതിരേ വ്യാജ പ്രചരണം; അടിയന്തിര നടപടിയെടുക്കും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും മിസോറാം ഗവര്‍ണറും ബി.ജെ.പി നേതാവായ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. ‌ ‘കാവിപ്പട’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ നിർദേശിച്ചത്.

കോവിഡ് രോഗം ബാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നില ഗുരുതരമാണെന്നും മിസോറാം ഗവര്‍ണര്‍ക്ക് രോഗം ബാധിച്ചെന്നും ഗ്രൂപ്പിലൂടെ പ്രചരിച്ചിരുന്നു. മിസോറാം ഗവര്‍ണര്‍ക്ക് ‘കരള്‍ രോഗമുള്ളത് കാരണം’ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ഗ്രൂപ്പ് പ്രചാരണം നടത്തുന്നുണ്ട്.

ഇതിന് പിന്നാലെ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയ്ക്ക് വേണ്ടി രാജ്ഭവന്‍ സെക്രട്ടറി, കേരള ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ശ്രീധരന്‍ പിള്ളയെ വ്യക്തിപരമായി അപമാനിക്കുന്ന ചില കമെന്റുകളുടെ സ്ക്രീന്‍ഷോട്ടുകളും പരാതിയോടൊപ്പം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗ്രൂപ്പിലെ പേരുകള്‍ വ്യാജമാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ അനുകൂലികളെന്ന വ്യാജേന ആര്‍.എസ്.എസ്/ബി.ജെ.പി നേതാക്കള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന ഗ്രൂപ്പാണിതെന്ന ആരോപണം ശക്തമാവുകയാണ്.

B4 Admin

Recent Posts

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

4 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

4 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

4 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

5 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

5 hours ago

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

8 hours ago