ramesh chennithala
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സാന്നിധ്യം എല്ലാ ഇടപാടിലുമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.
സർക്കാരിന്‍റെ ഉന്നത തലങ്ങളിൽ ഗൂഡാലോചന നടന്നു. നാലേകാല്‍ കോടിയാണ് കോഴയെന്ന വെളിപ്പെടുത്തല്‍ ഗൗരവതരം. കോഴയുടെ വിവരം എല്ലാവര്‍ക്കും അറിയാമായിരുന്നു. വിവരം അറിഞ്ഞിട്ടും ധനമന്ത്രി തോമസ് ഐസക്ക് മറച്ചുവെച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിന് മുമ്പേ മുഖ്യമന്ത്രി രാജിവെക്കണം. എംഎല്‍എമാരെ ഇറക്കി ന്യായീകരിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല.
ആളുകളെ കളിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഫയല്‍ വിളിപ്പിച്ചത്. ധാരണാപത്രത്തിന്‍റെ കോപ്പി താൻ ചോദിച്ചിട്ട് ഇതുവരെ തന്നിട്ടില്ല. മിനുട്സ് പുറത്തു വന്നാൽ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും കരാർ ഒപ്പിട്ട രീതി ദുരൂഹമെന്നും മിഷൻ സെക്രട്ടറി, സിഈഒ എന്നിവരെ അറിയിക്കാതെയാണ് നടപടികൾ നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…