പോങ്യാങ്: കോവിഡ് വ്യാപനത്തേ തുടര്‍ന്ന് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥ സ്വയംപര്യാപ്തത നേടണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ആണവായുധ പദ്ധതികളുടെ പേരില്‍ ആഗോളതലത്തില്‍ ഉപരോധങ്ങള്‍ നേരിടുന്നതിന് പുറമേയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും ഉത്തര കൊറിയ നേരിടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സ്വയം പര്യാപ്തമായ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ പറയുന്നു.
ഉത്തരകൊറിയന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ശക്തികേന്ദ്രം രാസവസ്തു വ്യവസായശാലകളാണെന്ന് കിം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പറഞ്ഞു.
കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും മറ്റുമുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യുറോ യോഗം സംബന്ധിച്ച വിവരം ഉത്തരകൊറിയയില്‍ നിന്ന് പുറത്തുവരുന്നത്.
അതേസമയം ഉത്തരകൊറിയ ഔദ്യോഗികമായി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അവിടെ രോഗവ്യാപനം വളരെ കൂടുതലാണെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…