കോഴിക്കോട്: നാട്ടിലെത്താനാവാത്ത നിരാശയില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും. വടകര മണിയൂര്‍ സ്വദേശി ബിനീഷ് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനൊടുക്കിയത് ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ബിനീഷ് നാട്ടിലേക്ക് മടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു. ജൂൺ മൂന്നിന് നാട്ടിലെത്തുമെന്നും വീട്ടിൽ ക്വാറന്‍റീൻ സ്വകര്യമൊരുക്കണമെന്നും ബിനീഷ് അമ്മയെയും സഹോദരിയേയും അറിയിച്ചിരുന്നു.
നാട്ടിലേക്ക് വരാൻ പാസ് കിട്ടിയതിൽ ബിനീഷ് ഏറെ സന്തോഷത്തിലുമായിരുന്നു. എന്നാല്‍ കുടുംബത്തെ തേടി എത്തിയത് ബിനീഷിന്‍റെ മരണവാർത്തയാണ്. നാട്ടിൽ നിന്ന് ഒരു ഫോൺ കോള്‍ വന്ന ശേഷമാണ് ബിനീഷ് നിരാശനായതെന്ന് ചെന്നൈയിലെ സുഹൃത്തുക്കള്‍ പറയുന്നു. ഫോണ്‍ പരിശോധിച്ച് വിളിച്ചതാരെന്ന് കണ്ടെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ പൊലീസില്‍ പരാതി നല്‍കും.
ചെന്നൈയില്‍ നിന്ന് മലപ്പുറത്തേക്കുളള കെഎസ്ആര്‍ടിസി ബസിലായിരുന്നു ബിനീഷിന് പാസ് കിട്ടിയത്. മലപ്പുറത്ത് നിന്ന് നാട്ടിലെത്തുന്നതു സംബന്ധിച്ച കാര്യങ്ങളറിയാന്‍ ബിനിഷ് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടിരുന്നു. വീട്ടിലെത്താന്‍ ആംബുലന്‍സ് സൗകര്യം ഒരുക്കാമെന്ന് ബിനീഷിനെ അറിയിച്ചിരുന്നതായി പഞ്ചായത്ത് അധികൃതരും പറയുന്നു. അതേസമയം, മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിക്ക് രൂപം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…