Categories: ArtCelebrityCinema

ആനന്ദസംഗീതത്തിന്റെ ആത്മലയങ്ങളിലൂടെ..സ്വന്തം എസ് പി ബി

ചെന്നൈ:ഇന്ത്യൻ സംഗീതത്തിൽ ഒരു വെള്ളിനക്ഷത്രം പോലെ ഉദിച്ചു നിൽക്കുന്ന സ്വരസാഗരം,എസ്പി ബാലസുബ്രമണ്യത്തിനു ഇന്ന് എഴുപത്തിനാലാം പിന്നാൾ.ശുദ്ധസംഗീതത്തിന്റെ ആത്മാവ് തേടിയുള്ള യാത്ര എസ്പിബി ഇന്നും തുടരുകയാണ്എ.ആന്ധ്രാപ്രദേശിലെ കോനാട്ടമ്മപെട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്.തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്,എസ്.പി.ബി. ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരു എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടൂക്കപ്പെട്ടു.

അര നൂറ്റാണ്ടിലേറെയായി തുടരുന്ന സംഗീതവഴികളിൽ പതിനാറു ഭാഷകളിലായി നാല്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള എസ്പിബി ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ആറു ദേശീയ പുരസ്കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായി.

ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം എത്തിയത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദരാമണ്ണ  എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. . ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന  ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.

ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.

രണ്ടു മാസങ്ങൾക്ക് മുൻപാണ് എസ് പി ബി തന്റെ കുടുംബവീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കിയത്. സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കാനായാണ് എസ്പിബി വീട് മഠത്തിന് ദാനമായി നല്‍കിയതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
2020,ഫെബ്രുവരി മാസത്തിലാണ് നെല്ലൂരിലെത്തി എസ്പിബി വീടിന്‍റെ രേഖകള്‍ കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമിജിക്ക് കൈമാറിയത്. സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കുന്നതിനായി കാഞ്ചി മഠത്തിന് വീട് ദാനം നല്‍കുമെന്ന് എസ്പിബി നേരത്തെ തന്നെ അറിയിച്ചിരുന്നു. വീടിന്‍റെ രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ കാഞ്ചി മഠാധിപതിയുടെ സമീപം എസ്പിബി പാടുന്ന വീഡിയോയും ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.

admin

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

32 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

43 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

47 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

1 hour ago