ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്ത്തകര്ക്ക് ആദരം അര്പ്പിക്കാന് സേനയുടെ ഫ്ലൈപാസ്റ്റ് ഇന്ന്. ശ്രീനഗര് മുതല് തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങള് പറക്കും. കൊവിഡ് ആശുപത്രികള്ക്കുമേല് പൂക്കള് വിതറും.
കശ്മീര് മുതല് കന്യാകുമാരി വരെ രാജ്യത്തിന്റെ ഓരോ കോണിലും മൂന്നു സേനകളും പ്രത്യേകം പരിപാടികള് നടത്തും. ഇതിന്റെ ഭാഗമായി ഇന്നു ശ്രീനഗര് മുതല് തിരുവനന്തപുരം വരെയും കച്ച് മുതല് ദിബ്രുഗഡ് വരേയും വ്യോമസേന ഫ്ളൈ പാസ്റ്റ് നടത്തും. വിവിധ കമാന്ഡുകളില്നിന്നും സുഖോയ് 30 അടക്കമുള്ള യുദ്ധവിമാനങ്ങള് ഇതില് പങ്കുചേരും.
വൈകിട്ട് നാവികസേനയുടെ യുദ്ധക്കപ്പലുകള് തീരങ്ങളില് നങ്കൂരമിട്ട് വിളക്ക് തെളിച്ച് ആദരം അര്പ്പിക്കുമെന്നും നാവിക ഹെലികോപ്ടറുകള് ആശുപത്രികള്ക്കു മുകളില് പുഷ്പവൃഷ്ടി നടത്തുമെന്നും നാവികനാ വൃത്തങ്ങള് അറിയിച്ചു.
രാവിലെ 10-നും 11-നും ഇടയ്ക്കാണ് വ്യോമസേനയുടെ ആകാശ സല്യൂട്ട്. കേരളത്തില് തിരവനന്തപുരത്തും കൊച്ചിയിലുമാണ് സൈന്യത്തിന്റെ പ്രകടനം. തിരുവനന്തപുരത്ത് ദക്ഷിണ കമാന്ഡില്നിന്ന് സുഖോയ് 30 അടക്കമുള്ളവ ആകാശത്ത് അണിനിരക്കും. നഗരത്തിലെ രണ്ടു പ്രമുഖ ആശുപത്രികള്ക്കു മുകളില് വ്യോമസേനാ ഹെലികോപ്ടറുകള് പുഷ്വൃഷ്ടി നടത്തുമെന്നും സൈനിക വൃത്തങ്ങള് അറിയിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…