Categories: International

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. മാധ്യമങ്ങൾ സ്വാതന്ത്രരാണോ?

1993 മുതൽ എല്ലാവർഷവും മേയ് 3 ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും ആദരവ് അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.

വാര്‍ത്ത അറിയാത്ത ഒരു ദിവസത്തെ കുറിച്ച് മലയാളിക്ക് ഇന്ന് ചിന്തിക്കാന്‍ സാധ്യമല്ല. ശരാശരി മലയാളിയുടെ ജീവിതത്തില്‍ മാധ്യമങ്ങള്‍ ജീവവായുവിന്റത്രയും പ്രധാനമായി കഴിഞ്ഞു. പത്രം, റേഡിയോ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റും ഇന്ന് വാര്‍ത്തകള്‍ അവരുടെ മുന്നിലെത്തുന്നു.

മാധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്ന സമൂഹത്തില്‍ മാധ്യമ സ്വാതന്ത്ര്യവും പ്രധാനമാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ മെയ് 3ന് ലോകമാധ്യമ സ്വാതന്ത്ര്യദിനമായി ആചരിക്കുകയാണ്.മനുഷ്യരാശിയുടെ പുരോഗതിക്കും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും സ്വതന്ത്രമായ മാധ്യമങ്ങളുടെ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള 1991ലെ വിന്‍ഡ് ഹോക്ക് പ്രഖ്യാപനത്തിലൂടെയാണ് ലോക മാധ്യമ സ്വതന്ത്ര്യ ദിനാചരണം ആരംഭിക്കുന്നത്.

അറിയാനും അറിയിക്കാനുമുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ അഭിനിവേശം നിലനില്‍ക്കുന്നിടത്തോളം കാലം മാധ്യമസ്വാതന്ത്ര്യത്തിന് അതിന്റേതായ നിലനില്‍പ്പും പ്രസക്തിയുണ്ടാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. എന്നിരുന്നാലും അഭിപ്രായസ്വാതന്ത്ര്യമെന്ന അവകാശത്തിനെ മെരുക്കാന്‍ പലയിടങ്ങളില്‍ നിന്നും കൂട്ടായ ആക്രമണം നടത്തുന്ന ശക്തികള്‍ക്ക് മുന്നില്‍ ചെറുത്ത് നില്‍പ്പിന്റെ ഒരു കോട്ടതന്നെ നാം കെട്ടേണ്ടിയിരിക്കുന്നു. അറിയാനും അറിയിക്കാനുമുള്ള മനുഷ്യന്‍റെ അടിസ്ഥാനമായ വാഞ്ജ നിലനില്‍ക്കുന്നി ടത്തോളം കാലം മാധ്യമങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും പ്രസക്തിയുണ്ടാകും.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

54 minutes ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago