Categories: Kerala

ആശങ്ക ഒഴിയാതെ തലസ്ഥാനം. ആന്റിജൻ പരിശോധനയിൽ നഗരത്തിലെ രണ്ട് ഭിക്ഷാടകർക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ രണ്ട് ഭിക്ഷാടകർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേര്‍ രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയവരെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നവരിൽ ഉറവിടം അറിയാത്ത രോഗികളുണ്ടാകുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.

അതേസമയം, തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയിട്ടും ആരോഗ്യവകുപ്പ് പരിശോധന വര്‍ധിപ്പിക്കുന്നില്ല. രോഗവ്യാപന ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ്. ആരോഗ്യവകുപ്പിന്റെ തന്നെ കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകൾ പ്രകാരം തിരുവല്ലം, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ദിവസം നൂറ് ആന്റിജൻ പരിശോധനകളും, മറ്റിടങ്ങളിൽ 50 ആന്റിജൻ പരിശോധനകളുമാണ് നടന്നത്. ഈ പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. അടിമലത്തുറയിൽ കഴി‍ഞ്ഞ ദിവസം നടന്ന 38 പരിശോധനകളിൽ 20 പോസിറ്റീവ്, അഞ്ചുതെങ്ങിൽ നടന്ന 53 പരിശോധനകളിൽ 15 പേർ പോസിറ്റീവ്, പൂന്തുറയിൽ ൽ 24 പേർക്കും പുതുക്കറിച്ചിയിൽ 50ൽ 13 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പുല്ലുവിളയിൽ 14 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ ആന്റിജൻ പരിശോധകളുടെ എണ്ണം ഉയർത്തണമെന്നാണ് ആവശ്യം.

എന്നാൽ ഏറ്റവും മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്താനാണ് അവരിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പരിശോധനകളുടെ എണ്ണം ഉയർത്തുന്നതിൽ അല്ല, കോവിഡ് ബാധിച്ചാൽ മരണസാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണിപ്പോൾ പരിഗണന എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായാണ് പ്രായമായർവക്കും, മറ്റ് രോഗമുള്ളവർക്കും കുട്ടികൾക്കും പരിശോധനയിൽ മുൻഗണന നൽകുന്നതെന്നാണ് വിശദീകരണം.

admin

Recent Posts

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…

1 hour ago

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

2 hours ago

വരുന്നു വമ്പൻ ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

2 hours ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…

2 hours ago

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ

ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…

2 hours ago

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…

3 hours ago