Categories: IndiaSpirituality

ആ ചരിത്ര മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഘോഷ പുലരിയിൽ അയോധ്യ;നഗരം മുഴുവൻ മുപ്പത്തി മുക്കോടി ദൈവങ്ങളുടെ ചിത്രങ്ങൾ; ഭക്തി സാന്ദ്രമായി രാമജന്മഭൂമി

ലക്നൗ : ആ ചരിത്രം മുഹൂർത്തം ഇന്ന്. ലോകമെമ്പാടുമുള്ള കോടാനുകോടിക്കണക്കിന് ഇന്ത്യക്കാർ കാത്തിരിക്കുന്ന ആ നിമിഷത്തിന് ഇന്ന് തുടക്കം. ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനത്തിനായി അയോദ്ധ്യാ നഗരം ഉണര്‍ന്നു. ആഘോഷ ലഹരിയിലാണ് അയോദ്ധ്യ. നഗരത്തിലെങ്ങും ശ്രീരാമ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സരയൂ ഘട്ടിലും, വീടുകളിലും ദീപങ്ങള്‍ തെളിയിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്താന്‍ ഇന്ന് 11 മണിയോടെ അയോദ്ധ്യാ നഗരത്തില്‍ എത്തിച്ചേരും.

സാകേത് സര്‍വ്വകലാശാല മൈതാനത്ത് ഹെലികോപ്റ്ററില്‍ എത്തിച്ചേരുന്ന അദ്ദേഹം ആദ്യം ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശിലാന്യാസച്ചടങ്ങിന്റെ വേദിയിലെത്തുക. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 175 പേര്‍ ചടങ്ങിൽ പങ്കെടുക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസ്, ആര്‍എസ്‌എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് എന്നിവരാണ് പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടുക.ലോകത്തിന്റെ വിവിധ സന്യാസി പരമ്ബരകളുടെ പ്രതിനിധികളായ 135 പേര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കും.

ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും. തുടര്‍ന്ന് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്. 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നല്‍കുന്നത്.സമീപത്തെ വീടുകളിലൊക്കെ മഞ്ഞയും കാവിയും പെയിന്റടിച്ചു.

ഇന്നലെ മുതല്‍ നഗരം ദീപാലങ്കാരങ്ങളാല്‍ തിളങ്ങുകയാണ്. സരയൂ നദീ തീരത്ത് നിരവധി വേദികള്‍ തീര്‍ത്ത് നദീപൂജയും തര്‍പ്പണവും ഇന്നലെ വിവിധ സന്യാസി സമൂഹങ്ങള്‍ നടത്തി. 11000 ചിരാതുകള്‍ തെളിയിച്ചാണ് ഇന്നലെ ദീപോത്സവവും ആരതിയും നടന്നത്. നിലവില്‍ രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ രാമാചര്‍ച്ചന നടന്നു.

അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാല്‍ അന്‍സാരി പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

admin

Share
Published by
admin

Recent Posts

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

2 mins ago

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

19 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

33 mins ago

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

2 hours ago