Categories: International

ബെയ്‌റൂത്ത് സ്ഫോടനം : മരണം 78 ആയി, അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചെന്ന്‌ സർക്കാർ; ആക്രമണമെന്ന് ട്രംപ്

ബെയ്റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ വൻ സ്ഫോടനം . ദുരന്തത്തിൽ മരണ സംഖ്യ 78 ആയി ഉയർന്നു. നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് സർക്കാർ വൃത്തങ്ങൾ
അറിയിച്ചു .2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഏകദേശം 240 കിലോമിറ്ററോളം ദൂരം സ്ഫോടന ശബ്ദം കേട്ടു. സ്‌ഫോടനത്തിൽ വൻ നാശഷ്ടമാണ് ബെയ്‌റൂത്തിൽ ഉണ്ടായിരിക്കുന്നത് . നിരവധി കെട്ടിടങ്ങൾ തകർന്നു . സ്‌ഫോടനത്തിൽ നിരവധി വാഹങ്ങൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടെന്നുവരെ ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അതേസമയം, മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്റൂത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതിനിടെ , സ്ഫോ​ട​ന​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഇ​ത് ഒരു ആ​ക്ര​മ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ സ്ഫോ​ട​ന​മാ​ണെ​ന്ന വാ​ദ​ത്തി​ല്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ വി​രു​ദ്ധാ​ഭി​പ്രാ​യ​മാ​ണ് കാ​ണാ​നാ​കു​ന്ന​തെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അ​നു​ശോ​ച​നംം രേ​ഖ​പ്പെ​ടു​ത്തു​ന്നതായും സം​ഭ​വ​ത്തി​ല്‍ ഇ​ര​ക​ളാ​യ​വ​ര്‍​ക്കൊ​പ്പം ത​ങ്ങ​ളു​ടെ പ്രാ​ര്‍​ത്ഥ​ന​ക​ളു​ണ്ടാ​കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ലെ​ബ​ന​നു​മാ​യി മി​ക​ച്ച ബ​ന്ധ​മാ​ണ് അ​മേ​രി​ക്ക​യ്ക്ക് ഉ​ള്ള​ത് . അതുകൊണ്ട് തന്നെ അ​മേ​രി​ക്ക​യു​ടെ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ലെ​ബ​ന​ന് ല​ഭ്യ​മാ​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

B4 Admin

Recent Posts

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

3 hours ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

8 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

8 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

9 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

9 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

10 hours ago