തിരുവനന്തപുരം: നാല് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയവും ധൂര്‍ത്തും അഴിമതിയും കോവിഡിന്റെ മറവില്‍ മൂടിവച്ച് രക്ഷപെടാനുള്ള ശ്രമമാണ് ഇന്ന് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡിനെതിരായ ചെറുത്ത് നില്‍പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ നേട്ടത്തിന് ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരെയും പഞ്ചായത്തിലേയും റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരെയും ജനങ്ങളേയും അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു – പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 2017-18-ല്‍ 1.72% ആയിരുന്ന കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2018-19-ല്‍ -0.2 ആയി ഇടിഞ്ഞതായി ധനമന്ത്രി നിയമസഭയില്‍ വച്ച സാമ്പത്തിക അവലേകനത്തില്‍ പറയുന്നു. വ്യവാസമേഖല ലാഭത്തിലായി എന്നതാണ് മറ്റൊരു കള്ളം. 2017-18 സമയത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെറിയ തോതിലുള്ള ലാഭം ഉണ്ടായിരുന്നു. എന്നാല്‍ 2019-20 എത്തിയതോടെ ഇതും നഷ്ടത്തിലായെന്ന് സാമ്പത്തിക സര്‍വേകള്‍ വ്യക്തമാക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.
നവകേരളത്തിന് വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കാം എന്നാണ് നാലു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. രണ്ട് വര്‍ഷമായി ഇതു തന്നെയാണ് പറയുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ഇനി ഒരു വര്‍ഷമാണ് ബാക്കിയുള്ളത്. അത് തീരും വരെ ഇത്തരത്തില്‍ പ്രതിജ്ഞ പുതുക്കല്‍ മാത്രമേ സംഭവിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…