കൊച്ചി : മൈക്രോസോഫ്റ്റ് കമ്പനി ഇന്ത്യക്കായി പുതിയ സവിശേഷതകളോട് കൂടിയ മൈക്രോസോഫ്റ്റ് ‘ബിങ് കോവിഡ് 19 ട്രാക്കര്‍’ അവതരിപ്പിച്ചു. മലയാളം ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകുന്ന ഈ സേവനം കോവിഡ് 19 മഹാമാരിയെ സംബന്ധിച്ച ഏറ്റവും പുതിയ നിര്‍ണ്ണായക വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കും.ലോകാരോഗ്യസംഘടനയില്‍ നിന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ എംഒഎച്ച്‌എഫ്ഡബ്ല്യൂയില്‍ നിന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അപ്പോളോ ഹോസ്പിറ്റലുകള്‍, പ്രാക്റ്റോ, വണ്‍ എംജി, എംഫൈന്‍ എന്നിവരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനായി വിശ്വസനീയമായ ടെലിമെഡിസിന്‍ സൗകര്യവും ലഭ്യമാക്കും. വാര്‍ത്തകളുടെയും സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങളുടെയും വിശ്വസനീയമായ കേന്ദ്രമായി ബിങ് കോവിഡ് -19 ട്രാക്കര്‍ പ്രവര്‍ത്തിക്കുന്നു.
www.bing.com/covid/local/india നോവല്‍ കോവിഡ് 19 അണുബാധകള്‍ ട്രാക്കുചെയ്യുന്നതിന് ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലും ജില്ലകളിലും പ്രാദേശിക സ്ഥലങ്ങളിലും അണുബാധ, രോഗം ഭേദമായവര്‍, മരണങ്ങള്‍ എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ നേടാനാകും. കൂടാതെ പ്രിയപ്പെട്ടവര്‍ വസിക്കുന്ന പ്രദേശങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ വേഗത്തില്‍ കാണുന്നതിന് ആ സ്ഥലങ്ങള്‍ സേവ് ചെയ്ത് വയ്ക്കാനുമാകും.
ഹെല്‍പ്പ്ലൈന്‍ നമ്പറുകളെയും ടെസ്റ്റിംഗ് സെന്ററുകളെയും കുറിച്ചുള്ള ആധികാരിക വിവരങ്ങളും, കേന്ദ്ര സര്‍ക്കാര്‍, ഐസിഎംആര്‍, ഡബ്ല്യുഎച്ച്‌ഒ എന്നിവയുള്‍പ്പെടെ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും ട്രാക്കര്‍ നല്‍കുന്നു. കൂടാതെ അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ ഏറ്റവും പുതിയ വാര്‍ത്തകളും ഇതിലൂടെ ലഭ്യമാകും.
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…