കോഴിക്കോട്: പ്രധാനമന്ത്രി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രധാനമന്ത്രി നന്‍മ ഉപദേശിച്ചാല്‍ മാത്രം പേരാ, പണവും തരണം എന്ന തോമസ് ഐസക്കിന്റെ പ്രതികരണം തീരെ തരംതാണതായിപ്പോയെന്ന് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്‍മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയെക്കുറിച്ചുള്ള ഉപദേശവും കേള്‍ക്കാനുള്ള സഹിഷ്ണുത ധനമന്ത്രിക്കില്ലെന്നും തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രമാണുള്ളതെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
കോവിഡ് കാലത്ത് സ്വകാര്യ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തതും രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ സ്വീകരണമുറി മോടിപിടിപ്പിക്കാന്‍ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചതും തോമസ് ഐസക്കിന്റെ അനുമതിയോടെ അല്ലേയെന്നും അവര്‍ ചോദിച്ചു.
മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ഫണ്ടിലേക്കു തരാനും പയുന്നവര്‍ തന്നെയാണ് ഈ ധൂര്‍ത്തും പാഴ്‌ചെലവും നടത്തുന്നത്. കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിന്‍േറത്.
ആദ്യം കേന്ദ്രം തന്ന തുകകള്‍ വിനിയോഗിച്ചതുമായി ബന്ധപ്പെട്ട വിനിയോഗ സര്‍ട്ടിഫിക്കറ്റു സമര്‍പ്പിച്ചിട്ടുമതി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാന്‍ ധനമന്ത്രിക്ക് ലജ്ജയില്ലേയെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…