India China Border Conflict
മുംബൈ: കൊവിഡ് കാലത്തെ ഓഹരി മൂല്യശോഷണം മുതലെടുത്ത് ഇന്ത്യന് വിപണിയില് പിടിമുറുക്കാനുള്ള ചൈനയുടെ മോഹങ്ങള്ക്ക് തിരിച്ചടി. ചൈനീസ് കമ്പനികളുടെ ഇന്ത്യന് വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാനുളള കേന്ദ്ര സര്ക്കാരിന്റെയും സെബിയുടെയും നീക്കമാണ് ചൈനയ്ക്ക് പ്രതിസന്ധിയായിരിക്കുന്നത്. നേരിട്ടും പരോക്ഷമായും ഇന്ത്യന് കമ്പനികളില് നിക്ഷേപം നടത്തുന്നതിന് കേന്ദ്രസര്ക്കാരിന്റെ അനുമതി തേടേണ്ടത് ഇതോടെ നിര്ബന്ധമാകും.
ചൈനീസ് കമ്പനികളുടെ ഇന്ത്യന് വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് സെബിയുടെ (സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ) അന്വേഷണം പുരോഗമിക്കുകയാണ്. താല്ക്കാലികമായി ഇത്തരം നിക്ഷേപങ്ങള്ക്ക് സെബി നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുകയാണ്.
കൊവിഡ് കാലത്തെ അവസരം മുതലാക്കി ചൈനീസ്, ഹോങ്കോങ് തുടങ്ങിയ മേഖലകളില് നിന്ന് ഇന്ത്യന് കമ്പനികളെ ലക്ഷ്യമിട്ട് നിക്ഷേപം എത്തുന്നതായുളള റിപ്പോര്ട്ടുകള് ആശങ്കയുളവാക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ചൈനയില് നിന്ന് വന് തോതില് നിക്ഷേപം സ്വീകരിച്ചിരിക്കുന്ന ബിഗ് ബാസ്ക്കറ്റ്, പേടിഎം, ഓല, എന്നീ കമ്പനികള്ക്കും ചൈനീസ് മുന്നിര നിക്ഷേപകരായ അലിബാബ, ടെന്സെന്റ് എന്നിവര്ക്കും ഈ നീക്കം തിരിച്ചടിയായേക്കും.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…