ദില്ലി: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില് നിന്ന് ഒരു വിഹിതം പ്രധാനമന്ത്രിയൂടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കാനുള്ള നടപടികള് വിവിധ വകുപ്പുകളില് പുരോഗമിക്കുന്നു. മാസത്തില് ഒരു ദിവസത്തെ വേതനം വീതം 2021 മാര്ച്ച് വരെ ശമ്പളത്തില് നിന്ന് പിടിക്കുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്.
ശമ്പളവിഹിതം നല്കേണ്ടത് നിര്ബന്ധമല്ലെന്ന് പറയുന്നുണ്ടെങ്കിലും ശമ്പളത്തില് നിന്ന് നേരിട്ട് തുക പിടിക്കുന്ന രൂപത്തിലാണ് ഇത് പ്രവര്ത്തിക്കുക. ശമ്പളവിഹിതം നല്കാന് ആഗ്രഹിക്കാത്താവര് ബന്ധപ്പെട്ട മേലധികാരിയെ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിലെ റവന്യൂ വിഭാഗം എല്ലാവര്ക്കും സര്ക്കുലര് അയച്ചിട്ടുണ്ട്.
പ്രൈംമിനിസ്റ്റേര്സ് സിറ്റിസണ് അസിസ്റ്റന്സ് ആന്ഡ് റിലീഫ് ഇന് എമര്ജന്സി സിറ്റുവേഷന് (പിഎം കെയേര്സ്) എന്ന പേരിലുള്ള പ്രത്യേക ദുരിതാശ്വാസ ഫണ്ട് പ്രധാനമന്ത്രിയുടെ കീഴിലുള്ള ട്രസ്റ്റാണ് കൈകാര്യം ചെയ്യുക. ഈ ട്രസ്റ്റിലേക്കുള്ള അംഗങ്ങളെ പ്രധാനമന്ത്രി നേരിട്ടാണ് നിയമിക്കുന്നത്.
മാര്ച്ച് 28 നാണ് പിഎം കെയേര്സ് എന്ന പ്രത്യേക ഫണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഒരാഴ്ചക്കകം ഇതിലേക്ക് 6500 കോടിയിലധികമാണ് ഒഴുകിയത്. കോര്പറേറ്റുകള്, സെലിബ്രിറ്റികള്, വിവിധ സ്ഥാപനങ്ങള്, പ്രമുഖ വ്യക്തികള് തുടങ്ങിയവരെല്ലാം പിഎം കെയേര്സിലേക്ക് സംഭാവന നല്കുന്നുണ്ട്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…